കരിഞ്ചോല ദുരന്തത്തിന് ഒരു വയസ്സാകുന്നു.. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 2 June 2019

കരിഞ്ചോല ദുരന്തത്തിന് ഒരു വയസ്സാകുന്നു..

2018ലെ റമളാൻ 29...
കലിതുള്ളി എത്തിയ കാലവർഷം....

എല്ലാ രൗദ്ര ഭാവങ്ങളും ആവാഹിച്ചു കൊണ്ട് കരിഞ്ചോലയിൽ സംഹാര താണ്ഡവമാടി. പുലർച്ചെ 5.40ന് ഭയങ്കര ശബ്ദത്തോടെ കരിഞ്ചോല മലയിൽ ഉരുൾ പൊട്ടി. 14മനുഷ്യ ജീവൻ മണ്ണിനടിയിൽ അമർന്നു. വാർത്ത അറിഞ്ഞവർ കരിഞ്ചോലയിലേക് ഒഴുകിയെത്തി. അഗ്നിശമന സേന, പോലീസ്,ഡിസാസ്റ്റർ മാനേജ്മെന്റ ടീം,  സന്നദ്ധ സേവകർ, നാട്ടുകാർ തുടങ്ങി ആയിരങ്ങൾ കൈ മെയ് മറന്നു രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടു. 
യുവാക്കളുടെ അവസരോചിതമായ ഇടപെടൽ രക്ഷാ ദൗത്യത്തിന് ആക്കം കൂട്ടി. അവർ VOT ജംഗ്ഷൻ മുതൽ മദാരി മുക്ക് വരെ 3കിലോ മീറ്റർ റോഡ് ബ്ലോക്ക്‌ ചെയ്തു. സന്ദർശകരെ തടഞ്ഞു. 7മണ്ണുമാന്തി യന്ത്രങ്ങൾ ചെളിയിൽ പുതഞ്ഞു പോയ ശരീരങ്ങൾക് വേണ്ടി തിരച്ചിൽ നടത്തി.ഓരോ ശരീരവും കിട്ടുന്ന മുറക്ക് ആംബുലൻസ് ന് വഴി ഒരുക്കാൻ യുവാക്കൾ ബൈക്കിൽ മുമ്പേ കുതിച്ചു. V O T ജുമാ മസ്ജിദ് പരിസരം ജനനിബിഢമായി. പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ള പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ പള്ളിയിൽ എത്തുമ്പോൾ ആർത്തനാദങ്ങൾ ഉയർന്നു.

പെരുന്നാൾ പുലരിയെ വരവേൽക്കാൻ മൈലാഞ്ചി അണിഞ്ഞു പുത്തനുടുപ്പുമായ് കാത്തിരുന്നവർ..... എല്ലാം നിമിഷനേരം കൊണ്ട് മണ്ണോടമർന്നു..

ഇന്ന് റംസാൻ 28.ഇനി ഒന്നോ,രണ്ടോ ദിവസം മാത്രം. കരിഞ്ചോലക്കാർക്ക് ആഘോഷമോ ആരവങ്ങളോ ഇല്ല.....
 

ഉറ്റവരുടെയും  ഉടയവരുടെയും നോവുന്ന ഓർമ്മകൾക് മുമ്പിൽ സമർപ്പിക്കുന്നു...

No comments:

Post a Comment

Post Bottom Ad

Nature