Trending

പൂനൂർ ഗാഥ കോളേജിൽ വിജയോത്സവം നടത്തി.

പൂനൂർ: പൂനൂർ ഗാഥ കോളേജിൽ വിജയോത്സവം നടത്തി.പരിപാടിയുടെ ഭാഗമായി എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം, പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം, എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ പൂനൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂളിന് ഉപഹാര സമർപ്പണം, താമരശ്ശേരി മേഖലാ ബധിര കേന്ദ്രത്തിന് ധനസഹായം നൽകൽ, ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി യു.കെ.മുഹസിന് ഉപഹാര സമർപ്പണം എന്നിവ നടന്നു.


ചടങ്ങ് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.ബിനോയ് ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു.

നൂറുമേനി വിജയം നേടിയ പൂനൂർ ജി.എച്ച്.എസ്സ് .എസ്സിന് കോളേജ് മാനേജർ യു.കെ.ബാവ മാസ്റ്റർ ഉപഹാരം നൽകി. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അജിത് കുമാർ, പി.ആർ.ഒ.സിറാജുദ്ദീൻ എന്നിവർ ഏറ്റു വാങ്ങി.

പാവപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണ വിതരണം സി.പി.മുഹമ്മത് നിർവ്വഹിച്ചു. കുട്ടികൾക്കു വേണ്ടി പൂനൂർ ജി.എച്ച്.എസ്സ് .എസ്സ്  പി.ടി.എ. പ്രസിഡണ്ട് അജിത് കുമാർ, പി.ആർ.ഒ. സിറാജുദ്ദീൻ മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി.

ഡോക്റ്ററേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി എം. മുഹസിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.ബിനോയ് ഉപഹാരം നൽകി.
മേഖലാ ബധിര കേന്ദ്രത്തിനുള്ള ധനസഹായം വി.പി.അബ്ദുൾ ജബ്ബാർ കോ.ഓർഡിനേറ്റർ വി.പി.ഉസ്മാന് കൈമാറി.

അജിത്കുമാർ, സി.പി.കരീം മാസ്റ്റർ , കെ.കെ.അബൂബക്കർ മാസ്റ്റർ, രാജേഷ് കായണ്ണ,മോനി യോഹന്നാൻ, താര അബ്ദുറഹിമാൻ ഹാജി, യു.കെ.ബാവ മാസ്റ്റർ, വി.പി.അബ്ദുൾ ജബ്ബാർ, സിറാജുദ്ദീൻ മാസ്റ്റർ, പി.അബ്ദുൾ ബാരി, വി.റജി, പി.കെ.വനജ പ്രസംഗിച്ചു.

സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും കെ.കെ.ആസിഫ് അലി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right