Trending

അധ്യാപക നിയമനം:ഒഴിവുകൾ

പന്നിക്കോട്ടൂർ:പന്നിക്കോട്ടൂർ ജി എൽ പി സ്കൂളിൽ നിലവിൽ ഒഴിവുകളുള്ള എൽ പി എസ് എ, ജൂനിയർ അറബിക് ടീച്ചർ (എൽ.പി) അധ്യാപക തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ 29-05-2019 ബുധൻ രാവിലെ 9 30 ന് നടക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയക്കുന്നു.


പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി. ഗണിതം, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഹിന്ദി, ഉറുദു തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ 29-05-2019 ന് ബുധനാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.


പൂനൂർ: പൂനൂർ ജി.എം.യു.പി സ്കൂളിൽ നിലവിൽ ഒഴിവുകളുള്ള യു പി എസ് എ, ജൂനിയർ ഹിന്ദി ടീച്ചർ (ഫുൾ ടൈം ) അധ്യാപക തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ 30 -05-2019 ബുധൻ രാവിലെ 10 മണിക്ക് നടക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയക്കുന്നു.
 


കോഴിക്കോട്:ചെറുവണ്ണൂർ ഗവ. വൊക്കേഷ ണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക രുടെ ഒഴിവുണ്ട്. ഫോൺ: 0495 2481010 




പെരുമണ്ണ:പെരുമണ്ണ ഇ.എം.എസ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ.(ഇംഗ്ലീഷ്), എച്ച്.എസ്.എ.(അറബിക്) എന്നീ വിഷയങ്ങളിൽ അധ്യാപ കരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കു ന്നതിനുള്ള അഭിമുഖം 27-ന് നടക്കും. യോഗ്യരായവർ ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 0495 2433844.  


കോഴിക്കോട്:കുറ്റിക്കാട്ടൂർ ഗവ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഹിന്ദി അധ്യാപകഒഴിവിലേക്കും ലൈബ്രേറിയൻ ഒഴിവിലേക്കുമുള്ള അഭിമുഖം ബുധനാഴ്ച പത്തിന്. 


കല്ലായി ഗവ.യു.പി. സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ യു.പി.എസ്.എ. അറബിക് ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച പത്തരയ്ക്കും ഹിന്ദി ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച പത്തരയ്ക്കും പ്രൈമറി അധ്യാപക അഭിമുഖം ഒന്നരയ്ക്കും സ്കൂളിൽ നടക്കും.  ഫോൺ: 0495-2322754.


പറയഞ്ചേരി ഗവ.ബോയ്സ് എച്ച്.എസ്.എസിൽ കംപ്യൂട്ടർസയൻസ് (ജൂനിയർ) താത്‌കാലിക അധ്യാപകനിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച പത്തരയ്ക്ക്.  ഫോൺ: 0495-2742382.


ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ സോഷ്യൽസയൻസ് വിഭാഗത്തിൽ അതിഥി അധ്യാപകനിയമനത്തിനുള്ള അഭിമുഖം ജൂൺ നാല് 11 മണിക്ക്.  ഫോൺ: 0495-2722792.

കോഴിക്കോട്:വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക്ക് കോളേജിലെ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് വകുപ്പിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്‌പര്യമുള്ളവർ 31-ന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകളോടെ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം.

Previous Post Next Post
3/TECH/col-right