ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 28 May 2019

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.

പുതുപ്പാടി: കൈതപ്പൊയിലിലുണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ വിളക്കാട്ടുകാവില്‍ യൂസുഫിന്റെ മകന്‍ മുഹമ്മദ് ഖാസിം(20) ആണ് മരിച്ചത്. 


ശനിയാഴ്ച രാത്രി 9.15 ന് ദേശീയ പാതയില്‍ കൈതപ്പൊയില്‍ അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം. മുഹമ്മദ് ഖാസിം ഓടിച്ച ബൈക്ക് കാല്‍നട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികില്‍ നിര്‍ത്തിട്ട സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 

ബൈക്കിടിച്ച് തെറിച്ച് വീണ പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കളത്തുംപടി മുഹമ്മദ് അലിയുടെ മകന്‍ നിഷാദ്(27) തല്‍ക്ഷണം മരിച്ചിരുന്നു. മര്‍ക്കസ് നോളജ് സിറ്റിയില്‍ ഇലക്ട്രീഷ്യന്‍ ജോലിക്ക് എത്തിയ നിഷാദ് കടയില്‍ നിന്നും വെള്ളം കുടിച്ച് പള്ളിയിലേക്ക് നടന്നുപോവുമ്പോഴായിരുന്നു അപകടം. 

 
റോഡരികില്‍ നിര്‍ത്തിട്ട കൈതപ്പൊയില്‍ സ്വദേശി അജ്മലിന്റെ സ്‌കൂട്ടര്‍ തകര്‍ന്നെങ്കിലും കടയിലേക്ക് കയറിയ അജ്മല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

സാരമായി പരുക്കേറ്റ മുഹമ്മദ് ഖാസിം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 26-05-2019 ന്  രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഖാസിമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കണ്ണപ്പന്‍കുണ്ട് സ്വദേശി മിദ്‌ലാജ് പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 

മോര്‍ച്ചറിയിലേക്ക് മാറ്റിയ ഖാസിമിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന്  ഉച്ചയോടെ വീട്ടിലെത്തിക്കും.

മയ്യിത്ത് നിസ്കാരം  ഉച്ചക്ക് 1:15 ന് വെസ്റ്റ് കൈതപ്പൊയിൽ മസ്ജിദിലും , 2 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിലും നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു . (സമയത്തിൽ ചെറിയ മാറ്റമുണ്ടാവാൻ സാധ്യതയുണ്ട്).

No comments:

Post a Comment

Post Bottom Ad

Nature