Trending

ഇഫ്താർ സേവനം കഴിഞ്ഞു മടങ്ങിയ മലയാളി വിദ്യാർഥി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു.

ദുബൈ: ട്രാഫിക് സിഗ്​നലുകളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്ന സേവന സംഘത്തോടൊപ്പം പ്രവർത്തിച്ച് മടങ്ങിയ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി നെഹാൽ ഷാഹിൻ (19) ആണ് മരിച്ചത്. 


ഷാർജ ഇൻറർപ്ലാസ്​റ്റ്​ കമ്പനിയിൽ സൂപ്പർ വൈസറായ ഷാഹിം തകടിയിലി​െൻറയും സലീനയുടെയും മകനാണ്. ദുബൈ സെൻട്രൽ സ്കൂളിൽ നിന്ന് 12ാം ക്ലാസ് പൂർത്തിയാക്കി തുടർ പഠനത്തിന് തയാറെടുക്കുകയായിരുന്നു. ഏക സഹോദരൻ: നിഹാദ്. 

ദുബൈ പൊലീസും സന്നദ്ധ സംഘടനകളും ചേർന്ന് നടത്തുന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ പ​ങ്കടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് ഖിസൈസിലേക്ക് പോയതാണ് നെഹാൽ. അവിടെ നിന്ന് ഷാർജയിലെ വീട്ടിലേക്ക് മടങ്ങി. മൊബൈലിൽ വിളിച്ച് കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ മകനെ കാൺമാനില്ലെന്ന് പൊലീസിൽ പരാതി നൽകി. 

സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ സഹകരത്തോടെ മോർച്ചറിയിൽ നടത്തിയ അന്വേഷണത്തിലാണ് അൽനഹ്ദയിൽ നടന്ന അപകടത്തിൽ മരിച്ച വിവരം അറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിെലത്തിക്കും.          
Previous Post Next Post
3/TECH/col-right