Trending

Enneagram:നാളെ (25-05-2019) പൂനൂർ ഐ ഗേറ്റ്‌ ഹാളിൽ

സഹസ്രാബ്ദങ്ങൾ  പഴക്കമുണ്ടെങ്കിലും ആധുനിക മന:ശാസ്ത്രത്തിനു ലഭിച്ച  അതിശക്തമായ Personality development tool ആണ് enneagram. മനുഷ്യരെ  9 വിഭാഗം ആക്കി തരം  തിരിച്ച് സർവ്വ സമസ്യകൾക്കും ഉത്തരം കണ്ടെത്താൻ ഇത് സഹായിക്കുന്നു. 


വ്യക്തിജീവിതത്തിലും സാമൂഹ്യ രംഗത്തും വളരെ ഉപകാരപ്രദമായ ഈ മനഃശാസ്ത്ര ശാഖയെ  അടുത്തറിയാൻ എളേറ്റിൽ ജെ സി ഐ അവസരമൊരുക്കുന്നു. 2019 മെയ്‌ 25 ശനി രാവിലെ 7 മുതൽ 12 വരെ പൂനൂർ ഐ ഗേറ്റ്‌ ഹാളിൽ Dr. Sadakka  നടത്തുന്ന ശില്പശാലയിലേക്ക് ക്ഷണിക്കുന്നു.

ആഴത്തിലുള്ള എനിയാഗ്രാം പഠനം നമ്മെ സമുദ്ധരണത്തിലേക്ക് നയിക്കുന്നതോടൊപ്പം സമൃദ്ധിയിലേക്കും നയിക്കുന്നു.സ്വയം സമുദ്ധരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ അവരുടെ വ്യക്തിത്വം സമുദ്ധരിക്കാനും  സഹായിക്കുന്നു.
            

കുട്ടികളായിരിക്കുമ്പോൾ തന്നെ, കുട്ടികൾ പ്രകടിപ്പിക്കുന്ന  സ്വഭാവ വൈജാത്യങ്ങൾ ഇവർ എന്തായി തീരും എന്ന് തീർച്ചപ്പെടുത്താനും, അതിനനുസൃതമായി വളർത്തിയെടുക്കാനും മാതാപിതാക്കളെ സഹായിക്കുന്നു.

പഠനവിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോഴും, വിവാഹ ബന്ധങ്ങൾ ഉറപ്പിക്കുമ്പോഴും, ജോലിക്ക് ആളെ തിരഞ്ഞെടുക്കുമ്പോഴും, കച്ചവടം ചെയ്യുമ്പോഴും,കുട്ടികളെ പഠിപ്പിക്കുമ്പോഴും എല്ലാം എങ്ങനെ എല്ലാം തുറകളിലും എനിയഗ്രാം പ്രയോജനം ഉള്ള ഒരു വിഷയമായി നിങ്ങൾക്ക് കൈകാര്യം ചെയ്യാം എന്ന് പഠിപ്പിക്കുന്നു..


ഏവർക്കും സ്വാഗതം
രജിസ്ട്രേഷൻ ഫീ: 750 രൂപ മാത്രം
Previous Post Next Post
3/TECH/col-right