Trending

ഹജ്ജ്:കരിപ്പൂരിൽനിന്നുള്ള ആദ്യ വിമാനം ജൂലായ്‌ ഏഴിന്

കൊണ്ടോട്ടി: കരിപ്പൂരിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് വിമാന സർവീസുകളുടെ സമയക്രമം നിശ്ചയിച്ചു. ആദ്യവിമാനം ജൂലായ്‌ ഏഴിന് രാവിലെ ഏഴരയ്ക്ക് കരിപ്പൂരിൽനിന്ന് പുറപ്പെടും. 


സൗദി എയർ ലൈൻസിന്റെ എസ്.വി. 5749 വിമാനമാണ് ആദ്യസർവീസ് നടത്തുക. കരിപ്പൂരിൽനിന്ന് ഇത്തവണ മദീനയിലേക്കാണ് വിമാനങ്ങൾ സർവീസ് നടത്തുക. ആദ്യവിമാനം ഉച്ചയ്ക്ക് 1.05-ന് മദീനയിലെത്തും. 


ജൂലായ്‌ ഏഴുമുതൽ 20 വരെയാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവീസുള്ളത്. 300 തീർഥാടകരാണ് വിമാനത്തിലുണ്ടാവുക. ഏഴിന് രണ്ട് വിമാനങ്ങൾ ഹജ്ജ് സർവീസ് നടത്തും. 

രണ്ടാമത്തെ വിമാനം 3.05-ന് പുറപ്പെടും. 8 , 10, 11, 12, 13, 16, തീയതികളിൽ മൂന്ന് വിമാനങ്ങൾ ഹജ്ജ് സർവീസ് നടത്തും. 9 , 14, 15, 17, 19 തീയതികളിൽ രണ്ടുവിമാനങ്ങളാണുണ്ടാവുക. 18-ന് ഒരുവിമാനവും 20-ന് നാലു വിമാനങ്ങളും സർവീസ് നടത്തും. 

മൊത്തം 35 ഹജ്ജ് വിമാനസർവീസുകൾ കരിപ്പൂരിൽനിന്നുണ്ടാകും. പുലർച്ചെ 3.10 മുതൽ 9.20 വരയൊണ് ഹജ്ജ് വിമാനങ്ങൾ പുറപ്പെടുക.
ഹാജിമാരുടെ മടങ്ങിവരവ് ഓഗസ്റ്റ് 18 മുതൽ.


Previous Post Next Post
3/TECH/col-right