Trending

സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസാ പൊതുപരീക്ഷ; 98.87 ശതമാനം പേർ തുടർപഠനത്തിന് യോഗ്യതനേടി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മദ്രസാ പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു.പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 98.87 ശതമാനം പേർ തുടർപഠനത്തിന് യോഗ്യത നേടി.


അഞ്ചാംതരത്തിൽ 2251 വിദ്യാർഥികളും ഏഴാംതരത്തിൽ 1878 വിദ്യാർഥികളും പത്താംതരത്തിൽ 998 വിദ്യാർഥികളും പന്ത്രണ്ടാംതരത്തിൽ 268 വിദ്യാർഥികളും എപ്ലസ് പ്ലസ് പ്ലസ് നേടി. മട്ടാഞ്ചേരി ഫോർട്ടുകൊച്ചി അൽ മദ്രസത്തുന്നൂരിയ്യയാണ് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് (186 കുട്ടികൾ).

പരീക്ഷാഫലം www.samastha.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. Public exam 2019 എന്ന ലിങ്കിൽ യൂസർനെയിം, പാസ്‍വേർഡ് എന്നിവ രേഖപ്പെടുത്തിയാൽ മദ്രസകൾ തിരിച്ചുള്ള ഫലം ക്ലാസ് ക്രമത്തിൽ ലഭിക്കും. 


പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ ജൂൺ ഒന്നുമുതൽ 15 വരെ പേപ്പർ ഒന്നിന് നൂറു രൂപ ഫീസ് സഹിതം സുന്നി വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ സ്വീകരിക്കും.

Previous Post Next Post
3/TECH/col-right