Trending

പെണ്‍കുട്ടികളുടെ സ്വപ്‌ന പരിധി ഒരിക്കലും പതിനെട്ടു വയസ്സല്ല- ശ്രീധന്യ സുരേഷ്

പൂനൂര്‍: പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളുടെ പരിധി ഒരിക്കലും പതിനെട്ടു വയസ്സോ ആണ്‍കുട്ടികളുടേത് ഇരുപത്തൊന്നോ അല്ലെന്ന്  സിവില്‍ സര്‍വ്വീസ് ജേതാവ് ശ്രീധന്യ സുരേഷ്.ഒരുകുട്ടി ജനിക്കുന്ന ദിവസമോ സമയമോ ഒന്നുമല്ല, മറിച്ച്  വിദ്യാഭ്യാസമാണ് ഒരാളുടെ ഭാവി നിര്‍ണ്ണയിക്കുന്നതെന്നും വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലോകത്തെ മാറ്റി മറിക്കാന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. 


പൂനൂര്‍ ഐ ഗേറ്റിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു ശ്രീധന്യ.സ്വപ്‌നങ്ങള്‍ക്ക് ഒരിക്കലും പരിധി നിശ്ചയിക്കരുതെന്നും നിങ്ങളാണ് നാളെത്തെ  ലോകത്തെയും ഇന്ത്യയെയും മുന്നോട്ടു നയിക്കേണ്ടവരെന്നും ശ്രീധന്യ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.


ഐ ഗേറ്റ് വൈസ് പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം.അബ്ദുല്‍ ഹക്കീം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഫസല്‍വാരിസ്, ജന.സെക്രട്ടറി പി.സി മുഹമ്മദ് ഗഫൂര്‍, ഡയരക്ടര്‍ മൊയ്തീന്‍കുട്ടി സി.കെ, ഐ ഗേറ്റ് മെംബര്‍ സി.കെ.ദിനേശ്, പി.ടി.എ പ്രതിനിധികളായ അബ്ദുല്‍ അസീസ്, പി.ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പള്‍ കെ.പി ഫായിസ് നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right