Trending

ഉന്നത റിസൽട്ട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ തെളിവ്:കാരാട്ട് റസാഖ് എം എൽ എ

താമരശ്ശേരി:  എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകളിൽ  എ പ്ലസ് ഫുൾ മാർക്ക്   നേടിയ വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നത് നമ്മുടെ നാടിൻറെ വിദ്യാഭ്യാസ പുരോഗതിയുടെ തെളിവാണെന്ന് കാരാട്ട് റസാഖ് എംഎൽഎ.  


താമരശ്ശേരിയിൽ ഡെൽറ്റ പ്ലസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സംഘടിപ്പിച്ച ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡെൽറ്റ പ്ലസ് താമരശ്ശേരി ബ്രാഞ്ച് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.ചടങ്ങിൽ താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്  ഹാജറ കൊല്ലേരു കണ്ടി  അധ്യക്ഷത വഹിച്ചു.  

കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  ശരീഫ് കണ്ണാടിപോയിൽ മുഖ്യപ്രഭാഷണം നടത്തി.  കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ,  താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് ഈർപ്പോണ,  വ്യാപാരി വ്യവസായി പ്രസിഡൻറ് അമീർ മുഹമ്മദ് ഷാജി,  പ്രസ്ക്ലബ് പ്രസിഡൻറ് ഉസ്മാൻ പി ചെമ്പ്ര,  സുബൈർ  വെഴുപൂർ,   കബീർ വി കെ,   ലിജു വി  തുടങ്ങിയവർ സംബന്ധിച്ചു.   

താമരശ്ശേരി കൊടുവള്ളി കോടഞ്ചേരി ഓമശ്ശേരി തിരുവമ്പാടി ഉണ്ണികുളം കട്ടിപ്പാറ എന്നിവിടങ്ങളിലെ ഉന്നത വിജയികളെയാണ് ചടങ്ങിൽ    നൽകി  ആദരിച്ചത്.   ഹയർസെക്കൻഡറി ഡിപ്പാർട്ട്മെൻറ് ട്രെയിനർ നാസർ കുന്നുമ്മൽ  വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്  ക്ലാസ് നടത്തി.  

പ്രിൻസിപ്പൽ മൻസൂർ അലി സ്വാഗതവും ബബീഷ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right