Trending

വിദ്യാർത്ഥികൾക്ക് സമ്മർ ഫുട്ബോൾ കോച്ചിംഗുമായി ഗാഥ കോളജ്


പൂനൂർ: വിദ്യാർത്ഥികളുടെ കായിക വികസനം ലക്ഷ്യമിട്ട് പൂനൂർ ഗാഥ കോളജ് ട്യൂഷൻ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത് വരുന്നു.
ഗാഥ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണ് ക്യാമ്പ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ കെ. നിസാർ മാസ്റ്റർ നിർവ്വഹിച്ചു.കോ-ഓഡിനേറ്റർ  കെ.കെ.ആസിഫലി അധ്യക്ഷത വഹിച്ചു.
Previous Post Next Post
3/TECH/col-right