Trending

ഹെൽത്ത് കെയർ ഫൗണ്ടേഷൻ:ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളക് ദേശീയ പുരസ്കാരം

പുണെ : പുണെ  ആസ്ഥാനമായ " ധങ്ക വാഡി സംസ്കൃതി ക് മഞ്ച് " സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകിവരുന്ന പുരസ്കാരമാണ് കോഴിക്കോട്, പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളക്‌ ലഭിച്ചത്.


ഇന്ത്യൻ കരസേനയുടെ പരമോന്നത ബഹുമതിയായ 'ഫീയിൽഡ്‌ മാർഷൽ' പദവി ആദ്യമായ് ലഭിച്ച ഇന്ത്യയുടെ ഏറ്റവും ധീരനായ സൈനിക മേധാവിയായിരുന്ന " സാം മനെക് ഷായുടെ" യും , തത്വ ചിന്തകനും , പണ്ഡിതനും , അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ആയിരുന്ന Dr .s രാധാകൃഷ്ണൻ ന്റെയും പേരിലുള്ള അവാർഡ്‌ ആണ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് ലഭിച്ചത്.
 


നിലവിൽ 250ൽ പരം വളണ്ടിയർസും പന്ത്രണ്ടോളം ട്രെയിനിംഗ് ഫാക്കൽറ്റിയും ഉള്ള ഈ ടീം മലപ്പുറം, കോഴിക്കോട്, പാലക്കാട്‌, കണ്ണൂർ  തുടങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ റവന്യൂ ഡിപ്പാർട് മെന്റിന്റെ  കീഴിലും സന്നദ്ധസങ്കടനകൾക്കും  പ്രവർതകർകും, സ്‌കൂളുകളിലെയും  കോളേജുകളിലെയും NSS, NCC, SPC, തുടങ്ങി അധ്യാപക സങ്കടനകൾക്കും ട്രെയിനിംഗ് നൽകിവരുന്നു.

2018ലെ കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിൽ കേരളത്തിലെ ചെങ്ങന്നൂർ, ഏറണാകുളം, മാള, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണപ്പൻകുണ്ഡ്, കരിഞ്ചോല, പാലക്കാട്‌ ബിൽഡിംഗ്‌ ക്രാഷ് തുടങ്ങി, മുത്തങ്ങ ബന്ദിപ്പൂർ  വനമേഖലയിൽ കാട്ടു തീ പടർന്നപ്പോഴും കേരളാ ഫയർ ഫോഴ്‌സിന്റെ യും വനം വകുപ്പിന്റെയും , കേന്ദ്ര സേനയായ NDRF ന്റെയും നേവിയുടെ  കൂടെയും  രക്ഷാ പ്രവർത്തനം നടത്താൻ സാധിച്ചു.


Previous Post Next Post
3/TECH/col-right