തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പൂർണമായി പിൻവലിച്ചു.
ഫോനി ചുഴലിക്കാറ്റിന്‍റെ ദിശ മാറിയ സാഹചര്യത്തിലാണ് അലർട്ട് പിൻവലിച്ചത്. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നിലനിന്നിരുന്ന യെല്ലോ അലർട്ടാണ് പിന്‍വലിച്ചത്.
അതേസമയം, ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറിൽ 170-180 കിലോമീറ്റർ വേഗത്തിൽ വീശാനാണ് സാധ്യത.

Tags:
KERALA