Trending

സൗദിയില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശി മരണപ്പെട്ടു

സൗദിയില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശി മരണപ്പെട്ടു


പുതുപ്പാടി പഞ്ചായത്ത് ബസാര്‍  വള്ളിക്കെട്ടുമ്മല്‍ പാറ റഷീദ്  സൗദിയിലെ ദവാദ്മിയിഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. റിയാദിനടുത്ത ദവാദ്മിയില്‍ ഇന്നലെ രാത്രി റഷീദ് ഓടിച്ച ബൈക്കിന് പുറകിൽ സ്വദേശി പൗരന്‍ ഓടിച്ച കാര്‍ ഇടിച്ചതാണെന്നാണ് പ്രാഥമിക വിവരം. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കെ എം സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു . ഭാര്യ സാബിറ രണ്ട് കുട്ടികളുണ്ട്.

സൗദിയിലെ ദവാദ്മിയിൽ വാഹനാപകടത്തിൽ മരിച്ചറഷിദിന്റെ മൃതദേഹം നാളെ ഖബറടുക്കും
പുതുപ്പാടി:സൗദിയിലെ ദവാദ്മിയിൽ ഉണ്ടായവാഹനാപകടത്തിൽ മരിച്ച പഞ്ചായത്ത് ബസാർവള്ളിക്കെട്ടുമ്മൽ റഷീദിന്റെ മയ്യത്ത് നിസ്ക്കാരം നാളെ (06-04-2019) രാവിലെ 9:30 ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ നടക്കും.


28.03 2019 വ്യാഴാചയാണ് റഷീദ് ഓടിച്ച ബൈ ക്കിന് പുറകിൽ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.
Previous Post Next Post
3/TECH/col-right