മുട്ടാഞ്ചേരി ഹസനിയ എ.യു.പി സകൂൾ ശതാബ്ദി ആഘോഷ പരിപാടികൾക്ക് ഇന്ന് സമാപനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 5 April 2019

മുട്ടാഞ്ചേരി ഹസനിയ എ.യു.പി സകൂൾ ശതാബ്ദി ആഘോഷ പരിപാടികൾക്ക് ഇന്ന് സമാപനം

കൊടുവള്ളി: ശതാബ്ദി ആഘോഷിക്കുന്ന മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലെ ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. 

മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ദീപാലങ്കാരമാക്കിയ സ്കൂൾ കെട്ടിടം

ഒരു വർഷം നീണ്ടു നിന്ന വാർഷികാഘോഷ പരിപാടികൾ പ്രഖ്യാപന ചടങ്ങ് ,ലോഗോ പ്രകാശനം, പ്രമോ വീഡിയോ ലോഞ്ചിംഗ്, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, ചിത്രരചനാ ക്യാമ്പ്‌, ജില്ലാതല കോൽക്കളി മത്സരം, ടാലന്റ് സെർച്ച് പരീക്ഷ, മെറിറ്റ് ഈവനിംഗ്, നാടക കളരി, ഹസനിയ സൂപ്പർ ലീഗ് ഫുട്ബോൾ ,ഫോട്ടോ പ്രദർശനം, മാപ്പിളപ്പാട്ട്  ശിൽപ്പശാല, പുസ്തകോത്സവം, ഫുഡ് ഫെസ്റ്റ് തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളോടെയാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. 

ഇന്ന് വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം രാധാമണി ഉദ്ഘാടനം ചെയ്യും.പ്രശസ്ത ആർക്കിയോളജിസ്റ്റ് പത്മശ്രീ കെ.കെ മുഹമ്മദ്, കണ്ണൂർ ശരീഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

ആഘോഷ പരിപാടികളുടെ സമാപനം വിളിച്ചോതി സ്കൂൾ അധികൃതർ മടവൂരിലെ വ്യത്യസ്ത പ്രദേശങ്ങളിൽ വിളംബര റാലി നടത്തി.
വിളംബര റാലിക്ക് വി.സി.റിയാസ് ഖാൻ യു.ഷറഫുദ്ദീൻ മാസ്റ്റർ ,എ പി യൂസുഫലി, ചോലക്കര മുഹമ്മദ് മാസ്റ്റർ,എ.പി നാസർ മാസ്റ്റർ,കെ പി ശശികുമാർ ,സലീം പുല്ലാളൂർ, എൻ.പി ഷഹാന തസ്ലി, ഫസിൻ അഹമ്മദ്, അനഘ തുടങ്ങിയവർ നേതൃത്വം നൽകി.


No comments:

Post a Comment

Post Bottom Ad

Nature