സംസ്ഥാനത്ത് വാഹന ലൈസൻസ് വിതരണം സ്തംഭനാവസ്ഥയിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 21 April 2019

സംസ്ഥാനത്ത് വാഹന ലൈസൻസ് വിതരണം സ്തംഭനാവസ്ഥയിൽ

രാജ്യത്ത് മോട്ടോർവാഹനവകുപ്പിൽ ഏകീകൃത സോഫ്റ്റ്വേർ സംവിധാനം വന്നതോ ടെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് വിത രണം സ്തംഭനാവസ്ഥയിൽ.

ആർ.ടി. ഓഫീസുകളിൽത്തന്നെ ലൈസൻസ് പ്രിന്റ് ചെയ്തുനൽകുന്ന സംവിധാനം മാറിയ തോടെയാണ് ലൈസൻസ് വിതരണത്തിൽ തടസ്സമുണ്ടായത്. കേരളത്തിലെ 79 മോട്ടോർ വാഹന ഓഫീസുകളിലായി രണ്ടു ലക്ഷത്തോളം ലൈസൻസ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.2019 ജനുവരി മുതലാണ് പുതിയ സോഫ്റ്റ്വേ റായ വാഹൻ സാരഥി നടപ്പാക്കിത്തുടങ്ങിയത്. മാർച്ച് മാസത്തോടെ എല്ലാ ആർ.ടി.ഓഫീസുക ളും സബ് ആർ.ടി.ഓഫീസുകളും വാഹൻ സാര ഥിയുടെ കീഴിൽ കൊണ്ടുവന്നു. ഇതോടെ ആർ. ടി. ഓഫീസുകളിൽ നിന്നുതന്നെ ലൈസൻസ് പ്രിന്റ് ചെയ്തു നൽകുന്നത് നിർത്തി. 

പകരം ക്യു.ആർ. കോഡ് ഉൾപ്പെടെയുള്ള സംവിധാന
ങ്ങളുള്ള ലൈസൻസുകൾ തിരുവനന്തപുരത് തുനിന്ന് പ്രിന്റ് ചെയ്ത് തപാൽ മാർഗം എത്തി ക്കാനായിരുന്നു പദ്ധതി. ടെൻഡർ വിളിച്ച് ഒരു ഏജൻസിയെ പ്രിന്റിങ് ഏൽപ്പിക്കാനും ധാര ണയായിരുന്നു.

ഇതിനിടെ മുമ്പ് ലൈസൻസ് പ്രിന്റിങ്ങിനായി ടെൻഡറിൽ പങ്കെടുത്ത് കിട്ടാതെപോയ ഡൽഹി ആസ്ഥാനമായുള്ള കമ്പനി ഇത്തവണ തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി യെ സമീപിച്ചതോടെ കോടതി നടപടികൾ സ്റ്റേ ചെയ്തു. ഇതോടെയാണ് ലൈസൻസ് വിതര ണം സ്തംഭിച്ചത്. 


ഓരോ ആർ.ടി. ഓഫീസുകളി ലും 3500 മുതൽ 5000 വരെ ലൈസൻസ് അ പേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ, പ്രായോഗി ക പരീക്ഷ പാസായി എന്ന രേഖ ലൈസൻസായി ഉപയോഗിക്കാനാണ് അപേക്ഷകരോട് നിർദേ ശിച്ചിട്ടുള്ളത്. 

പഴയ സംവിധാനത്തിൽ ഡ്രൈവി ങ്ങിന്റെ പ്രായോഗിക പരീക്ഷ പാസായ അന്നു തന്നെ ലൈസൻസ് വിതരണംചെയ്തിരുന്നു. ഇപ്പോൾ ഒരു മാസത്തിലേറെയായിട്ടും കിട്ടാത്ത സ്ഥിതിയാണ്.

No comments:

Post a Comment

Post Bottom Ad

Nature