ഭാരമുള്ള ബാലറ്റ് പെട്ടി 'തട്ടി തോളിലേറ്റി അനുപമ'; കളക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 20 April 2019

ഭാരമുള്ള ബാലറ്റ് പെട്ടി 'തട്ടി തോളിലേറ്റി അനുപമ'; കളക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

തൃശ്ശൂര്‍: ദിവസങ്ങള്‍ നീണ്ടുനിന്ന ആവേശത്തിനൊടുവില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നാളെ കൊട്ടിക്കലാശമാകുകയാണ്. ജനവിധി കുറിക്കാന്‍ നാളുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിന് ഒരു കുറവുമില്ല. 23-ന് നടക്കുന്ന വോട്ടെടുപ്പിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു.


പഴയതും പുതിയതുമായ പ്രചാരണ ആയുധങ്ങളുമായി സ്ഥാനാര്‍ത്ഥികളും സജീവമാണ്. തെരഞ്ഞെടുപ്പ് ആവേശം സോഷ്യല്‍ മീഡിയയിലും അലയടിക്കുന്നതിനിടയിലാണ് കളക്ടര്‍ ടി വി അനുപമ ഐഎഎസ് വീണ്ടും കൈയ്യടി നേടുന്നത്.

വോട്ടിങ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

വാഹനത്തില്‍ കൊണ്ടുവന്ന പോളിങ് സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ പൊലീസുകാരനെ സഹായിക്കുന്ന കളക്ടറെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

https://www.facebook.com/abdulnazer.kachadi/videos/2231673410247784/ 

ലാളിത്യം നിറഞ്ഞ പ്രവൃത്തികള്‍ കൊണ്ടും കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടും എപ്പോഴും ശ്രദ്ധേയയാകുന്ന ടിവി അനുപമ ഐഎഎസിനെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

No comments:

Post a Comment

Post Bottom Ad

Nature