Trending

കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി: അറിഞ്ഞി രിക്കേണ്ട വിവരങ്ങൾ

കോഴിക്കോട്:മെഡിക്കൽകോളേജ് (എൻ.എം.സി.എച്ച്.): 10 രൂപ സന്ദർശക പാസിൽ വൈകീട്ട് മൂന്ന് മുതൽ നാലു വരെ. (നീതി മെഡിക്കൽ സ്റ്റോറിനടുത്താണ് പാസ് കൗണ്ടർ). സൗജന്യ സന്ദർശനം: വൈകീട്ട് നാലു മുതൽ ആറ് വരെ.



• മാതൃശിശുസംരക്ഷണ കേന്ദ്രം (ഐ.എം.സി.എച്ച്.): 10 രൂപ സന്ദർശക പാസിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ നാലു വരെ (പാസ് കൗണ്ടർ ആശുപത്രിയോട് ചേർന്ന്). സൗജന്യസന്ദർശനം: വൈകീട്ട് നാലു മുതൽ ആറ് വരെ.

• സൂപ്പർ സ്പെഷ്യാലിറ്റി: 10 രൂപ സന്ദർശക പാസിൽ ഉച്ചയ്ക്ക് 12 മുതൽ അഞ്ചുവരെ (പാസ് കൗണ്ടർ ആശുപത്രിയോട് ചേർന്ന്).
സൗജന്യ സന്ദർശനം: വൈകീട്ട് നാലു മുതൽ ആറ് വരെ.

• നെഞ്ചുരോഗാശുപത്രി: 10 രൂപ സന്ദർശക പാസിൽ ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെ (പാസ് കൗണ്ടർ ആശുപത്രിയോട് ചേർന്ന്).
സൗജന്യ സന്ദർശനം: വൈകീട്ട് നാലു മുതൽ ആറു വരെ.


 പാലിക്കേണ്ട പ്രധാന നിയമങ്ങൾ

1. സ്ത്രീകളുടെ വാർഡുകളിലേക്ക് രാവിലെ എട്ട് മുതൽ 12 വരെയും രാത്രി 8.30-ന് ശേഷവും പുരുഷന്മാർക്ക് പ്രവേശനമില്ല. പൊതിച്ചോർ, ഇളനീർതൊണ്ട്, പ്ലാസ്റ്റിക് കവറുകൾ എന്നിവ ആശുപത്രിയിൽ നിരോധിച്ചിരിക്കുന്നു. പരിചാരകർ വാർഡിനകത്ത് ഭക്ഷണം കഴിക്കാൻ പാടില്ല. പാസ് കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നതല്ല.

2. ആശുപത്രിക്കകത്തേക്ക് ഭക്ഷണങ്ങളുമായി കടത്തിവിടുന്ന സമയം: രാവിലെ ആറു മുതൽ എട്ട് വരെയും ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയും വൈകീട്ട് ആറു മുതൽ 8.30 വരെയുമാണ്.

3. സൗജന്യമരുന്ന്: ഒ.പി. രോഗികൾക്കുള്ള സൗജന്യ മരുന്ന് ലഭ്യതയ്ക്കനുസരിച്ച് റൂം നമ്പർ 69 എയിൽ (പഴയ ഗ്യാസ്ട്രോ ഒ.പി.ക്ക് സമീപം) ലഭിക്കും.

• സ്മാർട്ട്കാർഡ് സൗജന്യ ചികിത്സ:
ആർ.എസ്.ബി.വൈ.- ചിസ് ഓഫീസ് (കാരുണ്യ ആരോഗ്യ ഇൻഷുറൻസ്) മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിന് സമീപം പ്രവർത്തിക്കുന്നു. സൂപ്പർ സ്പെഷ്യാലിറ്റിയിൽ ഒ.പി. കൗണ്ടറിന് എതിർവശത്ത്. ഐ.എം.സി. എച്ച്.: ആശുപത്രി പ്രവേശന കവാടത്തിന് ഇടതുവശത്ത്. കാരുണ്യ: മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിന് എതിർവശത്ത്.


ലാബുകൾ:


ആശുപത്രിയിലെ പ്രധാന ലാബ് 79-ൽ പ്രവർത്തിക്കുന്നു. പ്രധാന കവാടത്തിന് വലതു ഭാഗത്താണ് എ.സി.ആർ.ലാബ്. എച്ച്.ഡി.എസ്. മെഡിക്കൽ ഷോപ്പും ലാബും ഇതേ വശത്തുത ന്നെയാണ് സ്ഥിതി ചെയ്യുന്നത്. 


കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് പിറകിലെ കെട്ടിടത്തിലാണ് സഹകരണ നീതി മെഡിക്കൽ ലാബ്. 

ജൻ ഔഷധി മെഡിക്കൽ ഷോപ്പ്: വെള്ളിപറമ്പ്, കുറ്റിക്കാട്ടൂർ റോഡിലെ ബസ് സ്റ്റോപ്പിന് എതിർവശത്തും.

സൈക്കോ ഡെർമറ്റോളജി:

മെഡിക്കൽകോളേജ് ആശുപത്രിയിൽ ത്വഗ്രോഗ വിഭാഗത്തിന് കീഴിൽ സൈക്കോ ഡെർമറ്റോളജി പ്രവർത്തിക്കുന്നു. ഒ.പി. നമ്പർ 70-ൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 11 വരെയാണ് പരിശോധന.
 

 രക്തപരിശോധന:

ഒ.പി. 75-ൽ (ഒന്നാംനില). ഇ.സി.ജി. ഒ.പി. 74-ൽ (ഒന്നാംനില). ക്ലിനിക്കൽ പത്തോളജി ലാബ്: ഒ.പി. 76, 77-ൽ സ്പെസിമെൻ സ്വീകരിക്കുന്നു. രക്തവും മജ്ജയും ചില്ലിലാക്കിയത് പരിശോധിക്കുന്നു. റിപ്പോർട്ട് നൽകുന്നത് ഒന്നാംനിലയിൽ.

 പാമ്പു കടിയേറ്റവർക്ക്:
 

പാമ്പു കടിയേറ്റ പുരുഷന്മാരെ മെഡിക്കൽ കോളേജിലെ വാർഡ് 7-ലെ പ്രത്യേക വിഭാഗത്തിലും സ്ത്രീകളെ വാർഡ് 36-ലും പ്രവേശിപ്പിക്കും.

തെരുവ് നായയടക്കമുള്ള മൃഗങ്ങളുടെ കടിയേറ്റവർക്കുള്ള ചികിത്സയും കുത്തിവെപ്പും മെഡിക്കൽ കോളേജിലെ 60-ാം നമ്പർ ഒ.പി.യിൽ ലഭ്യമാണ്.
 

 പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ
 

പാലിയേറ്റീവ് ഒ.പി. വിഭാഗം (2351248). മെഡിക്കൽ കോളേജ് കാൻസർ വാർഡിന് സമീപം. കിടത്തിച്ചികിത്സ: ചെസ്റ്റ് ആശുപത്രിക്ക് സമീപമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (2354166, 2351452

ഫിസിക്കൽ മെഡിസിൻ (ഫോൺ: 2350577)

 
ഇ.എം.ജി. പരിശോധന: തിങ്കൾ, ശനി (ഞരമ്പു ചികിത്സ) 10 മുതൽ 12 വരെ. ഒബ്സിറ്റി ക്ലിനിക്: വെള്ളി 10 മുതൽ 12 വരെ (അമിതവണ്ണമുള്ളവർക്ക്). കാർഡിയാക് റിഹാബ് യൂണിറ്റ്: തിങ്കൾ 10 മുതൽ 12 വരെ. നടുവേദന ക്ലിനിക്: ബുധൻ 11 മണി.
 

സ്പോർട്‌സ് സർജറി ക്ലിനിക്ക്:

 ഫിസിക്കൽ മെഡിസിൻ വിഭാഗം കൈകാര്യം ചെയ്യുന്നു. സൈറ്റോളജി: നീര് കുത്തിയെടുത്ത് പരിശോ ധിക്കുന്നു. റൂം നമ്പർ 84, ഒന്നാംനില രാവിലെ 10 മുതൽ ഒരു മണിവരെ. ക്ലിനിക്കൽ മൈക്രോബയോളജി: റൂം നമ്പർ 79 ഒന്നാംനില.

• നേത്രരോഗം: സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ:
മെഡിക്കൽകോളേജിലെ നേത്രരോഗ വിഭാഗത് തിൽ മാസത്തിൽ രണ്ടാമത്തെ ശനിയാഴ്ച കളിൽ കോർണിയ ക്ലിനിക്കും വ്യാഴാഴ്ചകളിൽ ഗ്ളോക്കാമാ ക്ലിനിക്കും പ്രവർത്തിക്കുന്നു.വെള്ളി യാഴ്ചകളിൽ റെറ്റിന ക്ലിനിക്കും മാസത്തിലെ മൂന്നാമത്തെയും നാലാമത്തെയും ശനിയാ ഴ്ചകളിൽ സിക്വിന്റ് ക്ലിനിക്കും ഉണ്ട്.

ആധുനിക ശ്രവണ-സംസാര ചികിത്സാ വിഭാഗം

 
കേൾവി, സംസാര പ്രശ്നങ്ങൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആറാം നിലയിൽ ഇ.എൻ.ടി. വിഭാഗത്തിന് കീഴിൽ അന്താരാഷ്ട്ര നിലവാരമുള്ള ഓഡിയോളജി മുറികൾ, ഹിയറിങ്‌ എയ്‌ഡ് ടെസ്റ്റ് ലാബ്, പ്രോഗ്രാമിങ് റൂം, ഇയർമോൾഡ്വോയ്സ് ലാബുകൾ സജ്ജമാണ്. കൂടാതെ ഓഡിറ്ററി വെർബൽ-സ്പീച്ച് തെറാപ്പി മുറികളും പ്രവർത്തിക്കുന്നു.
ന്യൂക്ലിയർ മെഡിസിൻ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാവി

 
ത്രി-സാബു മെമ്മോറിയൽ കാൻസർ സെന്ററി ന്റെ മൂന്നാംനിലയിൽ ന്യൂക്ലിയർ മെഡിസിൻ പ്രവർത്തിക്കുന്നു. തൈറോയ്ഡ് കാൻസർ ബാ ധിച്ച രോഗികൾക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമു ള്ള വിദഗ്‌ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒ.പി. എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ 12 വരെ പരിശോധനയും ഉണ്ടായിരിക്കും. ഡോ. അനിലകുമാരി, ചേവായൂർ.

ട്രൈബൽ പ്രൊമോട്ടർമാരുടെ സേവനം

 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദിവാ സി വിഭാഗങ്ങൾക്ക് സർക്കാരിന്റെ പ്രത്യേക ആ നുകൂല്യങ്ങൾ ലഭ്യമാക്കാൻ ട്രൈബൽ പ്രൊമോ ട്ടർമാരുടെ സേവനം ലഭ്യമാണ്. മെഡിക്കൽ കോളേജ് ഒരു റഫറൽ ആശുപത്രിയാണ്. മറ്റ് ആശുപത്രികളിൽനിന്നോ ഡോക്ടർമാരിൽ നിന്നോ ലഭിക്കുന്ന റഫറൽ കത്തുമായി എത്തിയാലേ ഇവിടെനിന്ന് ഒ.പി. ടിക്കറ്റെടുത്ത് ചികിത്സ സാധ്യമാവൂ.


Previous Post Next Post
3/TECH/col-right