എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി സംഘടിപ്പിച്ച ലീഡേഴ്സ് വർക്ക്ഷോപ്പ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. 


ട്രന്റ് ട്രയിനർ റഷീദ് കൊടിയൂറ ക്ലാസെടുത്തു.
പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് മിസ്ബാഹ് കൈവേലിക്കടവ് അദ്ധ്യക്ഷത വഹിച്ചു. റാശിദ് കാരക്കാട് ,വി അബ്ദുൽ അസീസ് ,ഷമീർ പറക്കുന്ന്, വി.കെ സൈദ്, റമീസ്, ഷാഫി, റാഷിദ് സംസാരിച്ചു.

ജനറൽ സെക്രട്ടറി. റിയാസ് വഴിക്കടവ് സ്വാഗതവും ട്രഷറർ അജ്മൽ പന്നൂര് നന്ദിയും പറഞ്ഞു.