Trending

ഹജ്ജ്-ഉംറ പ്രായോഗിക പരിശീലന ക്യാമ്പിന് തിങ്കളാഴ്ച്ച മടവൂരിൽ തുടക്കമാകും


മടവൂർ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായി സി. എം സെന്റർ സംഘടിപ്പിക്കുന്ന ത്രിദിന ഹജ്ജ്-ഉംറ പരിശീലന ക്യാമ്പിന് തിങ്കളാഴ്ച്ച തുടക്കമാകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉത്‌ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ ഹജ്ജ് – ഉംറ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനത്തിന് പ്രമുഖര്‍ നേതൃത്വം നല്‍കും. ക്യാമ്പുകൾ ബുധനാഴ്ച്ച സമാപിക്കും.


കേരള മുസ്‌ലിം ജമാഅത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ. അബ്ദുർറഹ്മാൻ ബാഖവി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും പണ്ഡിതരും വിവിധ സെഷനുകളില്‍ സംബന്ധിക്കും. വര്‍ഷങ്ങളായി നിരവധി ഹജ്ജ് ക്ലാസ്സുകള്‍ക്കും ഇരുപത് വര്‍ഷത്തോളം സി.എം. സെന്റർ ഹജ്ജ്-ഉംറ ക്യാമ്പിനും നേതൃത്വം നല്‍കി വരുന്ന കെ ആലിക്കുട്ടി ഫൈസി മടവൂർ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് നേതൃത്വം വഹിക്കും. ഹജ്ജ്-ഉംറ മറ്റു അനുബന്ധ കർമ്മങ്ങൾ ചെയ്യുന്നതിനുള്ള എളുപ്പത്തിനായി കഅ്ബയും മറ്റു പുണ്യ സ്ഥലങ്ങളും പ്രതീകാത്മകമായി നിര്‍മ്മിച്ച് പ്രായോഗികമായി പരിചയപ്പെടുത്തുന്ന സംവിധാനമാണ് ക്യാംപില്‍ ഒരുക്കിയിരിക്കുന്നത്. ടി. കെ മുഹമ്മദ് ദാരിമി, അബ്ദുന്നാസർ അഹ്‌സനി, മുസ്തഫ സഖാഫി മരഞ്ചാട്ടി എന്നിവർ സംബന്ധിച്ചു.


Media Contact:

Ashraf Saqafi

CCO, CM Centre

Madavoor, Kozhikode

Kerala - 673 585

Mobile: 9447588455

Email: cmcentremadavoor@gmail.com
Previous Post Next Post
3/TECH/col-right