Trending

സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം ഇരട്ടിയായി : 5 ജില്ലകളിൽ വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദ്ദേശം


സൂര്യാഘാതം: 5 ജില്ലകളിൽ വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദ്ദേശം
ഇന്നലെ മ‌ാത്രം 36 പേർക്ക‌ാണ് സൂര്യാഘാതം ഏറ്റത്

സംസ്ഥാനത്ത് സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. ഇന്നലെ മ‌ാത്രം 36 പേർക്ക‌ാണ് സൂര്യാഘാതം ഏറ്റത്. അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ചവരെ ജാഗ്രതാ നിർദ്ദേശം നീട്ടി. വരും ദിവസങ്ങളിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പുകൾ നൽകിയിട്ടും, സംസ്ഥാനത്ത് സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഞായറാഴ്ച ഏഴ് പേർക്കാണ് സൂര്യാഘാതം ഏറ്റതെങ്കിൽ, ഇന്നലെ എണ്ണം 36 ആയി വർധിച്ചു. കൊല്ലം ആലപ്പുഴ ജില്ലകളിൽ ആറ് പേർക്ക് വിതവും, എറണാകുളം കണ്ണൂർ ജില്ലകളിൽ നാല് പേർക്ക് വീതവും സൂര്യാഘാതമേറ്റു. കൊല്ലം , ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ കനത്ത ചൂട് തുടരും. താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ സന്ദേശങ്ങൾ അവഗണിക്കരുതെന്നു സർക്കാർ ആവർത്തിച്ചു നിർദേശിച്ചിട്ടുണ്ട്.

രാവിലെ 11 മുതൽ 3 മണി വരെ നേരിട്ട് സുര്യാപ്രകാശം എൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. കാപ്പിയും ചായയും പകൽ ഒഴിവാക്കണം. തൊഴിൽ മേഖലയിൽ കൊണ്ടുവന്ന സമയ ക്രമീകരണങ്ങളും അംഗൻവാടികൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാനനങ്ങൾക്കും നൽകിയ മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം.


Previous Post Next Post
3/TECH/col-right