രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ ചൂടിൽ നിൽക്കെ ഇന്ധനവില കുതിച്ചുകയറുന്നു. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76 രൂപയിലെത്തി. തിരുവനന്തപുരത്താണ് പെട്രോൾ വില 76 രൂപയിലെത്തിയത്. ഡീസൽ വില 71ന് മുകളിലെത്തി.
മൂന്ന് മാസത്തിനിടെ അഞ്ച് രൂപയിൽ കൂടുതലാണ് ഇന്ധനവിലയിൽ വർധനവുണ്ടായിരിക്കുന്നത്. ജനുവരി 1ന് പെട്രോൾ വില 71.82 രൂപയും ഡീസൽ 67.41 രൂപയുമായിരുന്നു.
അന്താരാഷ്ട്രതലത്തിൽ എണ്ണവില ഉയരുന്നതാണ് ഇന്ധനവില ഉയരാൻ കാരണമെന്ന് കമ്പനികൾ വാദിക്കുന്നു. എന്നാൽ ഏതാനും ആഴ്ചകളായി അന്താരഷ്ട്ര എണ്ണവിലയിൽ മാറ്റമുണ്ടായിട്ടില്ല. കമ്പനികളുടെ പകൽക്കൊള്ളക്ക് മോദി സർക്കാർ കൂട്ടുനിൽക്കുകയാണെന്ന ആരോപണം ശക്തമാകുകയാണ്.
Tags:
KERALA