Trending

ആവേശമായി ജാവ നിരത്തുകളിലേക്ക്: കാത്തിരിപ്പോടെ ആരാധകർ


മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയില് തിരിച്ചെത്തിയ ജാവ ബൈക്കുകള് നിരത്തുകള് കീഴടക്കാനൊരുങ്ങുന്നു. ഇതിനോടകം ജാവ, ജാവ 42 മോഡലുകള് ബുക്ക് ചെയ്ത ഉപഭോക്താക്കള്ക്ക് മാര്ച്ച് നാലാം വാരം മുതല് വാഹനം കൈമാറുമെന്ന് ജാവ മോട്ടോര്സൈക്കിള്സ് അറിയിച്ചു. വാഹനം കൈമാറുന്നതിന് ഒരാഴ്ച മുമ്പ് തന്നെ അതത് ഡീലര്ഷിപ്പുകള് ഉപഭോക്താക്കളെ ഡെലിവറി വിവരം അറിയിക്കുന്നതായിരിക്കും. ഓൺലൈനായി  2018 നവംബര് 15 മുതലാണ് ജാവ ബുക്കിങ് ആരംഭിച്ചിരുന്നത്. ജാവയ്ക്കായി കൂടുതല് ആവശ്യക്കാര് ഇരച്ചെത്തിയതോടെ തുടര്ന്നുള്ള ബുക്കിങ് താല്കാലികമായി കമ്പനി നിര്ത്തിവെച്ചിരുന്നു. 2019 സെപ്തംബര് വരെ വിറ്റഴിക്കാനുള്ള ജാവ ബൈക്കുകള്ക്ക് ഇതിനോടകം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ബുക്ക് ചെയ്തവരില് 23-നും 29-നും ഇടയില് പ്രായമുള്ള യുവാക്കളാണ് കൂടുതലുള്ളതെന്നാണ് റിപ്പോര്ട്ട്.
ആദ്യ ഘട്ടത്തില് 105 ഡീലര്ഷിപ്പുകള് ഇന്ത്യയില് ആരംഭിക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. ഇതില് ഭുരിഭാഗവും നിലവില് പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില് ഏഴ് ഡീലര്ഷിപ്പുകളാണ് ജാവയ്ക്കുള്ളത്. ആദ്യ വര്ഷം മാസംതേറും 7500 യൂണിറ്റുകളുടെ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്ഷം 90000 യൂണിറ്റോളം ജാവ ബൈക്കുകള് നിരത്തിലെത്തും.
ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവയില് നിന്ന് ആദ്യമെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. 293 സിസി സിംഗിള് സിലിണ്ടര് ലിക്വിഡ് കൂള്ഡ് എന്ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്എം ടോര്ക്കുമേകുന്നതാണ് ഈ എന്ജിന്. 6 സ്പീഡാണ് ഗിയര് ബോക്സ്. റോയല് എന്ഫീല്ഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി.
Previous Post Next Post
3/TECH/col-right