Trending

റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡ്രൈ ഡേ ആചരിച്ചു.





എളേറ്റിൽ ഒഴലക്കുന്ന് പ്രദേശത്ത്  പുതുതായി രൂപീകരിച്ച റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രദേശം സമ്പൂർണ്ണ ശുചിത്വ ഗ്രാമമാക്കി മാറ്റുക എന്ന പദ്ധതിയുടെ ഭാഗമായി ഡ്രൈ ഡേ ആചരിച്ചു.


വീടുകളിലും പൊതു സ്ഥലങ്ങളിലും ഉള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് മാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിക്കുന്നതിന് വേണ്ടി പാക്ക് ചെയ്തു വെച്ചു. പ്രകൃതിക്ക് ഹാനികരമായ പ്ലാസ്റ്റിക്ക് ക്യാരി  ബാഗുകൾ ഉപയോഗിക്കുന്നതിന് പകരം റെസിഡൻസ് അംഗങ്ങൾക്ക് തുണി സഞ്ചികൾ നൽകാനും  കമ്മിറ്റി തീരുമാനിച്ചു.  



പ്രവർത്തനങ്ങൾക് റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സുലൈമാൻ മാസ്റ്റർ , സെക്രട്ടറി റഊഫ്   മാസ്റ്റർ , പ്രോജക്റ്റ് കൺവീനർ MA റഷീദ് , വാർഡ് മെമ്പർ അബ്ദുറഹിമാൻ എന്നിവർ
നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right