എളേറ്റിൽ:കോഴിക്കോട് പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി സഖാവ് എ പ്രദീപ്‌ കുമാറിന്റെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ പര്യടനം എളേറ്റിൽ വട്ടോളിയിൽ സമാപിച്ചു.


സമാപന പൊതുയോഗം അഡ്വ:പി ടി എ റഹീം MLA ഉദ്‌ഘാടനം ചെയ്തു.എം എസ് മുഹമ്മദ്‌ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു.

പൊതുയോഗത്തിൽ കാരാട്ട് റസാഖ് MLA, ആർ.പി. ഭാസ്കരൻ, എൻ.കെ.സുരേഷ്,  അനൂപ് കക്കോടി,സലീം മടവൂർ, ഗിരീഷ് വലിയപറമ്പ തുടങ്ങിയവർ സംസാരിച്ചു.


സഖാവ് എ.പ്രദീപ്‌ കുമാർ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിച്ചു.പി സുധാകരൻ സ്വാഗതവും,വി.പി .സുൽഫിക്കർ നന്ദിയും പറഞ്ഞു.