നീറിപ്പുകഞ്ഞ് കേരളം;ഇന്നലെ സൂര്യാഘാതമേറ്റത് 24 പേര്‍ക്ക്,ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും,മുന്നറിയിപ്പ് തുടരും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 27 March 2019

നീറിപ്പുകഞ്ഞ് കേരളം;ഇന്നലെ സൂര്യാഘാതമേറ്റത് 24 പേര്‍ക്ക്,ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും,മുന്നറിയിപ്പ് തുടരും

തിരുവനന്തപുരം:കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ ഇന്നലെ  മാത്രം സൂര്യാഘാതമേറ്റത് 24 പേര്‍ക്ക്.പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്ക് സൂര്യാഘാതമേറ്റു.പല ജില്ലകളിലും ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. 

പാലക്കാട് കഴിഞ്ഞ രണ്ട് ദിവസമായി ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്. പുനലൂരിലെ താപനില ഇന്ന് 40 ഡിഗ്രിയാണ്. ഈ വർഷം ആദ്യമായാണ് പുനലൂരില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്.ചൂട് അസഹ്യമാം വിധം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് മറ്റന്നാൾ വരെ തുടരും.


ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പകര്‍ച്ചവ്യാധിയും പടരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 147 പേർക്കാണ് ചിക്കൻ പോക്സ് പിടിപെട്ടത്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കൻപോക്സും 39 പേർക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. ഇന്നലെ മാത്രം 11 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും പടരുകയാണ്. ഇതുവരെ 53 പേര്‍ക്ക് രോഗം കണ്ടെത്തി. 

ഇടുക്കി ഹൈറേഞ്ചിലും കടുത്ത ചൂടാണ് അവുഭവപ്പെടുന്നത്. രാജാക്കാട്ടില്‍ കര്‍ഷകനായ തകിടിയേല്‍ മാത്യൂവിന് പൊള്ളലേറ്റു. പരിക്ക് സാരമുള്ളതല്ല. ജില്ലയില്‍ 1 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് അന്പത് വയസിനുമേല്‍ പ്രായമുള്ള ആളുകള്‍ , ഗര്‍ഭിണികള്‍ , കുട്ടികള്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കരുതെന്നാണ് കർശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
 

ത്തനംതിട്ട ജില്ലയിൽ ഇന്ന് സൂര്യാഘാതമേറ്റത് 6 പേർക്കാണ്. കോയിപ്രം സ്വദേശി വിജയലക്ഷ്മി ( 62 ), അരുവാപ്പുലം സ്വദേശിനി ആശാ വർക്കർ അക്ഷ(43), കലഞ്ഞൂർ അഷ്റഫ് (39) കുള നട സ്വദേശി കർഷകനായ സദാശിവൻപിള്ള (52) നിരണം സ്വദേശി അമീർ  (28). എന്നിവർക്ക് സൂര്യാഘാതമേറ്റു .12 നും ഒന്നരക്കും ഇടയിലാണ് ഇവർക്ക്  സൂര്യാഘാതം ഏറ്റത്.

പുനലൂരിൽ 2 പേർക്ക് സൂര്യതാപം ഏറ്റു. ഉറുകുന്നു സ്വദേശി പ്രീയേഷിനാണ് (38) കെഎസ്ആര്‍ടിസി  കണ്ടക്ടർ  ജയചന്ദ്രൻ പിള്ള (43)നും ആണ് സൂര്യതാപം ഏറ്റു ചികിത്സതേടിയത്. ഇവർ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. 

പത്തനംതിട്ട കല്ലൂപ്പാറയിൽ ജോലിക്കിടെ പോസ്റ്റുമാന് സൂര്യാതപമേറ്റു. കല്ലൂപ്പാറയിലെ പോസ്റ്റ്മാൻ എം കെ രാജനാണ് രണ്ടരയോടെ സൂര്യാതപമേറ്റത്. രാജന്‍റെ മുഖത്തും കൈകളിലും പൊള്ളലേറ്റു. തിരികെ പോസ്റ്റ് ഓഫിസിലെത്തിയ രാജന് ഉടൻ തന്നെ പ്രാഥമിക ചികിൽസ ലഭ്യമാക്കി. 

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാല് വയസ്സുകാരിക്ക് സൂര്യതാപമേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശിനി ആദിയയ്ക്കാണ് കൈയ്യിലും കാലിലും പൊള്ളലേറ്റത്. 

മലപ്പുറത്തും രണ്ട് പേർക്ക് സൂര്യാഘാതമേറ്റു. അരീക്കോട്, എടവണ്ണ സ്വദേശികൾക്കാണ് സൂര്യാഘാതമേറ്റത്. 

സൂര്യാഘാത പശ്ചാത്തലത്തിൽ ഓണ്‍ ലൈൻ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കും കന്പനികള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക നിര്‍ദേശം നല്‍കി .  

കറുത്ത കോട്ട് ഒഴിവാക്കണമെന്നാണ് നിര്‍ദേശം . ഇക്കാര്യം ഉറപ്പാക്കണമെന്ന് ഐ ടി , തൊഴില്‍ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

No comments:

Post a Comment

Post Bottom Ad

Nature