Trending

NEW WAVES ആട്സ്&സ്പോട്സ് ക്ലബ്ബ് ഫുട് ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

എരവന്നൂർ: NEW WAVES ARTS & SPORTS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കെ.ടി അഹമ്മദ് കുട്ടി ഹാജി സ്മാരക  എവറോളിംഗ് വിന്നേഴ്സ് ട്രോഫിക്കും റോയൽ സ്റ്റോൺ റണ്ണേഴ്‌സ് ട്രോഫി ക്കും വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് എരവ ന്നൂർ സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 29 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണി മുതൽ എരവന്നൂർ എ. എം.എൽ.പി സ്കൂളിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു.ആറ് ടീമുകളാണ് ഇത്ത വണ കളിക്കളത്തിൽ ഏറ്റുമുട്ടുന്നത്.


എരവന്നൂർ സ്വദേശിയും വ്യവസായ പ്രമുഖ നുമായ ഷെയ്ഖ് റഫീഖ് എന്നവരുടെ ഉടമസ്ഥതി യുള്ള GAMMON ഗ്രൂപ്പിന്റെ സഹകരണത്തോ ടെയാണ് ഈ വർഷവും ടൂർണമെന്റ് സംഘടിപ്പി ക്കുന്നത്.


പ്രദേശത്തെ കായിക പ്രേമികളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിൽ കഴി ഞ്ഞ വർഷം സംഘടിപ്പിച്ച ടൂർണമെന്റ് വൻ വിജയമായിരുന്നു.

ജൂനിയർ ടീമിന്റെ ടൂർണമെന്റും മറ്റു വിവിധ ടൂണമെന്റുകളും ക്ലബ്ബിന്റെ ആഭിമു ഖ്യത്തിൽ ഇതിന് ശേഷം നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Previous Post Next Post
3/TECH/col-right