ക്രമസമാധാന പ്രശ്നങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ വി സാംബശിവറാവു പറഞ്ഞു. പൊലിസിന്റെ സഹായത്തോടെ സെക്ടറല്‍ ഒഫീസര്‍മാര്‍ നേതൃത്വത്തില്‍ പ്രശ്നസാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. പോളിങ് സ്റ്റേഷനുകളും സ്വീകരണ-വിതരണ കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കും. പരാതി ലഭിച്ച് 100 മിനുട്ടിനകം പരിഹരിക്കുന്ന വിധത്തില്‍ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതിനകം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. ആന്റി ഡിഫേസ്മെന്റ്, ഫ്ളെയ്ങ്, സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമുകള്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.
പത്രികാ സമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും തെരഞ്ഞടുപ്പു കമീഷന്റെ സുവിധ സോഫ്റ്റ്വെയര്‍ വഴിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Tags:
KOZHIKODE