Trending

കെട്ടിട നികുതി അടച്ചില്ലെങ്കിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാൻ കോടതി കയറേണ്ടി വരും

കെട്ടിട നികുതി അടച്ചില്ലെങ്കിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാൻ കോടതി  കയറേണ്ടി വരും.



പഞ്ചായത്തുകൾക്ക് മുമ്പിൽ കെട്ടിട നികുതി അടച്ചു കിട്ടുന്നതിന് തിരക്കേറുന്നു.  2019 മാർച്ച് 31 നു മുമ്പ് കെട്ടിടങ്ങളുടെ ടാക്‌സുകൾ അടക്കാത്ത പക്ഷം കെട്ടിട ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടുന്നതുനുള്ള നടപടി ക്രമങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

👉 ഡിമാൻഡ് നോട്ടീസും അന്നൗൺസ്‌മെന്റും മറ്റുമൊക്കെയായി നിരവധി അനവധി അറിയിപ്പുകൾ കൊടുത്തിട്ടും ഇനിയും പഞ്ചായത്തിലെത്തി കെട്ടിട നികുതി അടക്കാൻ കൂട്ടാക്കാതെ നടക്കുന്ന കെട്ടിട ഉടമകൾക്കെതിരെയാണ് നടപടി വരുന്നത്.

👉 മാർച്ച് 31 കഴിഞ്ഞിട്ടും കെട്ടിട നികുതി അടക്കാത്തവരുടെ വീടുകളും ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോമ്പ്ലെക്സുകളും വാടക കോട്ടേഴ്‌സുകളും  ഫലത്തിൽ  ഉടമസ്ഥാവകാശം നഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.ഇത് പുനഃസ്ഥാപിച്ചു കിട്ടുന്നതിന് നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്.


👉 മൂന്നും നാലും വർഷം നികുതി അടക്കാതെ കെട്ടിടങ്ങൾക്കെതിരെ ജപ്തി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകൾക്ക് കർശന നിർദ്ദേശം നൽകിയിയിട്ടുണ്ട്.

👉 നികുതി അടക്കാതെ un aided സ്കൂളുകൾക്കും ഇത് ബാധകമാണ്.

👉 നികുതി അടച്ച് നടപടികളിൽ നിന്ന് ഒഴിവാക്കാൻ കെട്ടിട ഉടമകൾക്ക് പഞ്ചായത്ത് കർശന നിർദ്ദേശം നൽകുന്നുണ്ട്.

👉 പഞ്ചായത്തിൽ പതിവിന് വിപരീതമായി 5 മണി വരെ നികുതി സ്വീകരിക്കുന്നുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി  3 പ്രത്യേക കൗണ്ടറുകളും  ആരംഭിച്ചിട്ടുണ്ട്.

ജനങ്ങൾ ഈ വിഷയം ഗൗരവമായി കാണണമെന്ന് അധികൃതർ അറിയിച്ചു.
 

👉 കെട്ടിട നികുതി ഒടുക്കുന്നതിനു ഏതെങ്കിലും വിധത്തിൽ ബുദ്ദിമുട്ടുള്ളവർ ഉണ്ടെങ്കിൽ പഞ്ചായത്തിൽ ഉടൻ അറിയിക്കണം.

തദ്ദേശ ഭരണ വകുപ്പിന്റെ  ഉത്തരവ് പ്രകാരം കെട്ടിട നികുതി സോഫ്റ്റ് വെയർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിലവിലുള്ള കുടിശിക ഫൈൻ പൂർണ്ണമായും ഒഴിവാക്കുന്നതിനും ഈ മാസം 31 വരെ അവസരം നൽകിയിട്ടുണ്ട്.


Previous Post Next Post
3/TECH/col-right