Trending

ആവശ്യത്തിന് ഡോക്ടർമാരില്ല, രോഗികൾ വലയുന്നു.

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് OP യിൽ ആവശ്യത്തിന് ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നത്.ഇന്ന് (09-03-2019) രാവിലെ 11 മണി വരെ ജനറൽ OP യിൽ 264 പേർക്കും, NCD യിൽ 53 പേർക്കും, ഡെൻറലിൽ 74 പേർക്കും, കുട്ടികളുടെ വിഭാകത്തിൽ 99 പേർക്കുമാണ് op ടിക്കറ്റ് നൽകിയത്., ഇപ്പോഴും രോഗികൾ വന്നുകൊണ്ടിരിക്കുകയുമാണ്. 

 
എന്നാൽ ജനറൽ OP യിൽ ഒരു ഡോക്ടർ മാത്രമാണ് സേവനത്തിനുള്ളത്, ഇതു മൂലം രാവിലെ മുതൽ ആശുപത്രിയിൽ എത്തിയ രോഗികൾ ഇപ്പോഴും കാത്തിരിപ്പിലാണ്.ക്യാഷാലിറ്റിയിൽ ഒന്നും, കുട്ടികളുടെ വിഭാകത്തിൽ ഒന്നും, സെന്റലിൽ രണ്ടും, NCD ഒരു ഡോക്ടറും സേവനത്തിനായുണ്ട്.



ഇതിനിടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം കാരണം ചുമതലയുള്ള ഡോക്ടർ അതിനായി പോയതും, മെഡിക്കൽ ഓഫീസർ പരിശീലനത്തിനു പോയതും രോഗികളെ കൂടുതൽ പ്രയാസത്തിലാക്കി.

ആശുപത്രിയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തത് ഇവിടെയെത്തുന്ന രോഗികളെ ഏറെ ദുരിതത്തിലാക്കുകയാണ് .


💢💢💢💢💢💢

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ  സീവേജ് വാട്ടർ ട്രീറ്റ്മെന്റ്  പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.പ്ലാന്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം രാധാമണി നിർവ്വഹിച്ചു.ലീലാമ്മ മംഗലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.



ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 35 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി വകയിരുത്തിയിരുന്നത്. മലിനജലം ശുദ്ധീകരിച്ച് ഉപയോഗ യോഗ്യമാക്കി പുറം തള്ളുന്ന സംവിധാനമാണ് ഒരിക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ് സ്വാഗതം പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഗസ്തി പല്ലാട്, സി.ടി വനജ, സോബി ജോസ്, ഗ്രാമ പഞ്ചായത്ത് അംഗം കെ. സരസ്വതി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായി സോമൻ പിലാതോട്ടം, പി സി ഹബീബ് തമ്പി, സുൽഫിക്ക്, ടി ആർ ഓമനക്കുട്ടൻ,ബാപ്പു, സുബൈർ എന്നിവർ സംസാരിച്ചു. 


സൂപ്രണ്ട് ഇൻചാർജ്  ഡോക്ടർ എ.എൻ സഹദേവൻ നന്ദി പ്രകാശിപ്പിച്ചു.

Previous Post Next Post
3/TECH/col-right