Trending

നീന്തൽ പരിശീലനവുമായി മടവൂർ എ യു പി സ്കൂൾ

"പ്രളയം നമ്മെ ഏവരെയും ഭയപ്പെടുത്തി.ഞാൻ ഒരു സ്കൗട്ട് ആണ്.
പ്രഥമ ശുശ്രൂഷ എനിക്കറിയാം.പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാൻ എനിക്കും കഴിയുമായിരുന്നു. പക്ഷേ നീന്തൽ അറിയില്ല."

ഞങ്ങളുടെ ട്രൂപ്പിലെ ഒരു സ്കൗട്ട് അംഗത്തിന്റെ ഈ ഡയറിക്കുറിപ്പാണ് ഞങ്ങളുടെ കണ്ണ് തുറപ്പിച്ചത്.


ആദ്യ ഘട്ടമായി സ്കൂളിലെ നൂറോളം വരുന്ന സ്കൗട്ട് - ഗൈഡ് അംഗങ്ങളെ നീന്തൽ വിധഗ്ദരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 


മാർച്ച് 10 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് CM മഖാം പള്ളിത്താഴം പൊതു കുളത്തിൽ വെച്ച് പി.ടി.എ പ്രസിഡന്റ് ടി.കെ അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെംബർ എം.എ ഗഫൂർ മാസ്റ്റർ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്യും. 

ചടങ്ങിൽ മടവൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സി റിയാസ് ഖാൻ, എട്ടാം വാർഡ് മെംബർ എ.പി നസ്തർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
Previous Post Next Post
3/TECH/col-right