Trending

വേറിട്ട പ്രവർത്തനത്തിലൂടെ പ്രഥമാധ്യാപകൻ മാതൃകയാവുന്നു

കൈതപ്പൊയില്‍:വേറിട്ട പ്രവർത്തനത്തിലൂടെ പ്രഥമാധ്യാപകൻ മാതൃകയാവുന്നു.കൈതപ്പൊയില്‍ ജി.എം.യു.പി സ്കൂളിലെ രണ്ടു കുട്ടികള്‍ക്ക് ഇനി എല്ലാ വര്‍ഷവും എന്‍ഡോവ്മെന്‍റ് ലഭിക്കും.





സ്കൂളിന്‍റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളാവിശ്കരിച്ചപ്പോള്‍ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ ശ്രദ്ധയില്‍ പെട്ട ഹെഡ്മാസ്റ്റര്‍ അബ്ദുറഹിമാന്‍ മാസ്റ്ററാണ് അദ്ദേഹത്തിന്‍റെ പിതാവിന്‍റെ ഒാര്‍മ്മക്കായി ആജീവനാന്ത എന്‍ഡോവ്മെന്‍റ് പ്രഖ്യാപിച്ചത്.
 


പദ്ധതിയനുസരിച്ച് എഴാം ക്ലാസില്‍ നിന്നും  സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന കുട്ടികളില്‍ പഠന നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന 2 കുട്ടികള്‍ക്കാണ് ഒരോ വര്‍ഷവും എന്‍ഡോവ്മെന്‍റ് ലഭിക്കുക.ഈ അധ്യയന വര്‍ഷം മുതലാണ് ആജീവനാന്ത എന്‍ഡോവ്മെന്‍റാണ് നല്‍കുന്നത്.
 

അടിവാരം,ചിപ്പിലിത്തോട്,മുപ്പതേക്ര,രണ്ടാം വളവ് തുടങ്ങിയ പ്രദേശത്തുനിന്നുള്ള സാമൂഹിക-സാമ്പത്തിക പിന്നോക്ക കുട്ടികളാണ് സ്കൂളില്‍ പ്രധാനമായും സ്കൂളില്‍ പഠനം നടത്തുന്നത്.ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അബ്ദുറഹിമാന്‍ മാസ്റ്റര്‍
എന്‍ഡോവ്മെന്‍റിനായി തന്‍റെ പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു വിഹിതം മാറ്റിവെക്കും.


ഈ വര്‍ഷം കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്‍റ് വിതരണം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി നല്‍കി.കൊടുവള്ളി സ്വദേശിയായ അബ്ദുറഹിമാന്‍ മാസ്റ്റര്‍ 26 വര്‍ഷക്കാലത്തോളം കരുവമ്പൊയില്‍ ജി.എം.യു.പി സ്കൂളില്‍ അധ്യാപകനായിരുന്നു. ഈ വര്‍ഷമാണ് കൈതപ്പൊയില്‍ ജി.എം.യു.പി സ്കൂളില്‍ പ്രധാനധ്യാപകനായി ചുമതലയേറ്റത്.


Previous Post Next Post
3/TECH/col-right