അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ്:അർഹതക്കുള്ള അംഗികാരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 9 March 2019

അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ്:അർഹതക്കുള്ള അംഗികാരം

കോഴിക്കോട്:ജില്ലയിലെ കൊടുവള്ളി പ്രൊജക്ടനു കിഴിൽ കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടി ഒഴിഞ്ഞ തോട്ടം അംഗൻവാടി ടീച്ചർ എം.കെ സുഹറ
കേരള സർക്കാറിന്റെ 2017-2018 വർഷത്തെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽബഹു വനിതാ - സാമുഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറിൽ നിന്നും ഏറ്റുവാങ്ങി.മികച്ച പഠനരീതി,ശിശു മൈത്രി അംഗൻവാടി, നല്ല രീതിയിലുള്ള പച്ചക്കറി കൃഷികൾ ,ഗർഭിണികൾക്ക് കൃത്യമായ ആരോഗ്യ പരിചരണം, ഗൃഹസന്ദർശനം എന്നിവയിലൂടെ മികവുറ്റ സേവനം നടത്തിയതിനാണ് അവാർഡിന് അർഹയായത്.ഈ വർഷം കട്ടിപ്പാറ കരിഞ്ചോല ദുരിതബാധിതർക്ക് ഒരുക്കിയ ക്യാമ്പ് നല്ല രീതിയിൽ പ്രവൃത്തിപ്പിക്കുന്നതിന്
സുഹറ ടീച്ചർ നേതൃത്യം നൽകിയിരുന്നു.

കൂടാതെ നാഷണൽ യൂത്ത് പ്രൊജക്ടിന്റെ പ്രവർത്തകയും കൊടുവള്ളി നിയോജക മണ്ഡലം പതിനൊന്നാം നമ്പർ ബൂത്തിന്റെ ബി.എൽ.ഒയായും സേവനമനുഷ്ടിക്കുന്നുണ്ട്.

No comments:

Post a Comment

Post Bottom Ad

Nature