യു എ ഇ:പ്രവാസികൾക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി മന്ത്രി സഭ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 6 March 2019

യു എ ഇ:പ്രവാസികൾക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി മന്ത്രി സഭ

ദുബായ് : സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളുടെ അത്രയും സ്വകാര്യ ജീവനക്കാർക്കും അനുവദിക്കാൻ യുഎഇ മന്ത്രിസഭാ തീരുമാനം. 2019-2020 വർഷത്തേയ്ക്കുള്ള അവധി ദിനങ്ങളാണ് അംഗീകരിച്ചത്. 

നേരത്തെ പൊതു–സ്വകാര്യ മേഖലകൾക്ക് വിശേഷ ദിവസങ്ങളിൽ ഒരുപോലെ അവധി ലഭിക്കാറുണ്ടായിരുന്നില്ല.ഇൗ വർഷം പെരുനാൾ അവധിയാണ് ആദ്യം ലഭിക്കുക. 


റമസാൻ 29 മുതൽ ഷവ്വാൽ മൂന്ന് വരെയാണ് അവധി. ബലി പെരുനാൾ ദുൽഹജ് മാസം ഒൻപത് മുതൽ 12 വരെ ലഭ്യമാകും. ഹിജ്‌റ വർഷാരംഭം (മുഹറം1), രക്തസാക്ഷി ദിനം (ഡിസംബർ1), ദേശീയ ദിനം (ഡിസംബർ–2, 3) എന്നിങ്ങനെയാണ് 2019ലെ അവധി ദിനങ്ങൾ.

No comments:

Post a Comment

Post Bottom Ad

Nature