മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുക: സമസ്ത - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 27 March 2019

മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുക: സമസ്തകോഴിക്കോട്: രൂക്ഷമായ വരള്‍ച്ചയും ശക്തമായ ചൂടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മഴയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.  സംസ്ഥാനത്ത് സൂര്യാതപമേറ്റ സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ജലം കിട്ടാതെ പക്ഷിമൃഗാദികള്‍ വിഷമിക്കുന്ന ഹൃദയഭേദകമായ കാഴ്ചകളാണ് പല സ്ഥലങ്ങളിലും. 

ഈ പശ്ചാത്തലത്തില്‍ പള്ളികളും മദ്‌റസകളും മറ്റ് സദസുകളിലും മഴയ്ക്കായി പ്രാര്‍ഥന നടത്തണമെന്നും വെള്ളം സംരക്ഷിച്ചു നിര്‍ത്തി പ്രകൃതിക്കും ജീവികള്‍ക്കും സുരക്ഷ ഒരുക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.

No comments:

Post a Comment

Post Bottom Ad

Nature