കോഴിക്കോട്: കോരങ്ങാട് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പതിനഞ്ചാമത് കോഴിക്കോട് ജില്ലാ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിനെ 8 - 4 നു പരാജയപ്പെടുത്തി മരുതോങ്കര സെന്റ് മേരീസ് ഹൈസ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിനെ 5 -1 നു പരാജയപ്പെടുത്തി വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളും ചാമ്പ്യൻമാരായി.

ജില്ലാ സബ്ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മരുതോങ്കര സെന്റ് മേരീസ് ഹൈസ്കൂൾ ടീമിന് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീസ് മടവൂർ ട്രോഫി സമ്മാനിക്കുന്നു

യഥാക്രമം ഇരുവിഭാഗങ്ങളിൽ കോടഞ്ചേരി ഹൈസ്കൂളും ഫ്യൂച്ചർ സ്റ്റാർ കെ.എം ബസാറും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
 


സമാപന ചടങ്ങിൽ ജില്ലാ ബേസ് ബോൾ അസോസിയേഷൻ സെക്രട്ടറി അനീസ് മടവൂർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.പി.ഇർഷാദ് അദ്ധ്യക്ഷനായിരുന്നു.

ചടങ്ങിൽ കെ.അക്ഷയ്, അമ്പിളി കണ്ണൂർ, വി.വിപുൽ, കെ.വൈഷ്ണവ്, അഞ്ജു, കെ.രജീഷ തുടങ്ങിയവർ സംസാരിച്ചു. പി.ടി അബ്ദുൽ മുജീബ്  സ്വാഗതവും കെ.ഷിബിൻ നന്ദിയും പറഞ്ഞു...