കോഴിക്കോട്:കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന
ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയുടെ കോഴിക്കോട് ജില്ലാ തല
ഉദ്ഘാടനം ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി
നിര്‍വ്വഹിച്ചു.
കുന്നമംഗലം എം.എൽ.എ. പി.ടി.എ.റഹീം പി.ടി.എ.റഹീം എം.എൽ.എ. അധ്യക്ഷനായി.
ടി.കെ. അബ്ദുറഹിമാൻ, കബീർ, യു.പി.ഹമീദ്, ഖാലിദ് കിളിമുണ്ട, വി.എം. ബഷീർ, കോറോത്ത് അഹമ്മദ്‌ഹാജി, എം. ബാബുമോൻ, പി.കെ. ബാപ്പു ഹാജി, എ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
കോ-ഓർഡിനേറ്റർമാരായ അസൈ ൻ, സൈതലവി എന്നിവർ ക്ലാസുകൾ നിയ ന്ത്രിച്ചു.
കുന്നമംഗലം പന്തീർപാടം സെഞ്ച്വറി ഹാളിൽ നടന്ന ചടങ്ങിൽ കുന്നമംഗലം, തിരുവമ്പാടി മണ്ഡലത്തിലെ ഹാജിമാർ പങ്കെടുത്തു.
വടകര ശാദി മഹൽ ഓഡിറ്റോറിയത്തിൽ വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലത്തിലെ ഹാജിമാർ പങ്കെടുത്തു.
മറ്റു മണ്ഡലങ്ങളിലെ പരിശീലന പരിപാടികൾ:
ബാലുശ്ശേരി,
പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂർ മണ്ഡലത്തിലെ ഹാജിമാർക്കായുള്ള ക്ലാസ്
27/2/19 നു രാവിലെ 9.30 നു ഉള്ളിയേരി സമന്വയ ഓഡിയോറിയത്തിൽ നടക്കും.
കോഴിക്കോട്, ബേപ്പൂർ മണ്ഡലങ്ങളിലെ ഹാജിമാർക്ക് വേണ്ടിയുള്ള ക്ലാസ് 26/2/19 നു ഫറോക്ക് 3M ഓഡിറ്റോറിയത്തിൽ നടക്കും.
കൊടുവള്ളി മണ്ഡലത്തിലെ ഹാജിമാർക്കുള്ള ക്ലാസ് 7/3/19 വ്യാഴാഴ്‌ച 9.30 am പൂനൂർ - കോളിക്കൽ കുരിക്കൾ ഹാളിൽ നടക്കും.
മുഴുവൻ
തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരും ഒന്ന് മുതൽ ആയിരം വരെ വെയ്റ്റിങ് ലിസ്റിൽ
ഉള്ളവരും അതാത് കേന്ദ്രങ്ങളിലും നിർബന്ധമായും പങ്കെടുക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.