Trending

കരിപ്പൂരിൽ പുതിയ ആഗമന ടെർമിനൽ ഉദ്ഘാടനം ചെയ്തു; യാത്രക്കാർ മാർച്ച് അവസാനം വരെ കാത്തിരിക്കണം

കൊണ്ടോട്ടി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ പി സദാശിവമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേന്ദ്ര വ്യോമായാന മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങുകളുടെ ഭാഗമായി.


17000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് കരിപ്പൂരിലെ പുതിയ ആഗമന ടെര്‍മിനലിൻ്റെ നിർമ്മാണം. 120 കോടി രൂപയാണ് ആകെ നിര്‍മ്മാണ ചെലവ്.
 


ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. 


അതേ സമയം നിലവിലുള്ള ടെർമിനലിലെ കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗത്തിനാവശ്യമായ സൗകര്യങ്ങൾ പുതിയ ടെർമിനലിലേക്ക് മാറ്റിയ ശേഷമേ യാത്രക്കാർക്ക് പുതിയ ടെർമിനൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. മാർച്ച് അവസാനം വരെ ഇതിനായി കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന.
Previous Post Next Post
3/TECH/col-right