Trending

ഖുതുബുസ്സമാന്റെ സൂഫിനവോത്ഥാനത്തിന് തുടര്‍ച്ചയേകി അനുസ്മരണ സമ്മേളനം

കോഴിക്കോട്: സ്വൂഫിമാര്‍ഗങ്ങളിലൂടെ മനുഷ്യാത്മാവുകള്‍ക്ക് സ്വന്തത്തെ കുറിച്ച തിരിച്ചറിവിന്റെ പാഠങ്ങള്‍ പകര്‍ന്ന മാനവസൗഹാര്‍ദ്ദത്തിന്റെ അവദൂതനായ നവോത്ഥാനനായകനായിരുന്നു ഖുത്ബുസ്സമാന്‍ ഡോ. ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി എന്ന് ജീലാനി സ്റ്റഡി സെന്റര്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. 


ഖുത്ബുസ്സമാന്‍ നവോത്ഥാനം നിലക്കുന്നില്ല എന്ന പ്രമേയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഖുത്ബിന്റെ വിയോഗത്തിന് ശേഷമുള്ള മതനവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്ക് നാന്ദിയായി.

സമ്മേളനം ഗൗസിയ്യ സുന്നി ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡണ്ട് ശൈഖ് അബ്ദുറഹീം മുസ്്‌ലിയാര്‍ വളപുരം ഉദ്ഘാടനം ചെയ്തു. ഖുത്ബുസ്സമാനിലൂടെ കേരളത്തിലെ ഇസ്്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ സ്വൂഫീമാര്‍ഗങ്ങളിലേക്കുള്ള വലിയ പരിവര്‍ത്തനമാണ് നടന്നത്. 


ഇസ്്‌ലാമിന്റെ ആധ്യാത്മിക അന്തസത്തയായ ഈമാനിന്റെ പ്രകാശത്തിലേക്ക് ജനങ്ങളെ ആനയിക്കുകയായിരുന്നു ശൈഖവര്‍കള്‍. പ്രവാചകരില്‍ നിന്നു തുടര്‍ച്ച മുറിയാതെ വരുന്ന തൗഹീദിന്റെ യാഥാര്‍ഥ്യമായിരുന്നു അദ്ദേഹം മനുഷ്യാത്മാവുകള്‍ക്കു കൈമാറിയത്. 

സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം നിരവധി വൈജ്ഞാനിക സ്ഥാപനങ്ങളുടെയും ആതുരാലയങ്ങളുടെയും ജീവകാരുണ്യ സംരംഭങ്ങളുടെയും സംസ്ഥാപനത്തിന് നേതൃത്വം നല്‍കി. 

ആധ്യാത്മികമണ്ഡലത്തിലെ ഇടപെടലുകള്‍ക്ക് അന്താരാഷ്ട്രീയമായ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങുകയും അവസാനകാലത്ത് ശിവഗിരി മഠത്തിന്റേതുള്‍പെടെ വിവിധ മതങ്ങളുടെ ആത്മീയ കേന്ദ്രങ്ങളുടെ ആദരവുകളുള്‍പെടെ അദ്ദേഹം ഏറ്റുവാങ്ങുകയുമുണ്ടായെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സ്വാഗതസംഘം ചെയര്‍മാന്‍ ശൈഖ് സിപി ഹുസൈന്‍ അല്‍ഖാസിമി അധ്യക്ഷനായി. ശൈഖ് ഫള്‌ലുള്ള ഫൈസി വലിയോറ, ശൈഖ് അബ്ബാസ് ഫൈസി വഴിക്കടവ്, ശൈഖ് അബ്ദുല്‍ മജീദ് ഹുദവി പൂങ്ങോട്, ഹാശിം മന്നാനി തിരുവനന്തപുരം, ശൈഖ് ഇസ്മാഈല്‍ മുസ്്‌ലിയാര്‍ കിടങ്ങഴി, ശൈഖ് ഹംസ ഉസ്താദ് കാലടി, ശൈഖ് അബ്ദുന്നാസിര്‍ മഹ്ബൂബി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. 


അബ്ദുല്‍ജബ്ബാര്‍ ജീലാനി പെരുമ്പാവൂര്‍, നൂറുദ്ദീന്‍ കാന്തപുരം, സയ്യിദ് പൂക്കോയ തങ്ങള്‍ ഇയ്യാട്്, ശൈഖ് മുഹിയിദ്ദീന്‍ കുട്ടി മുസ്്‌ലിയാര്‍, ശൈഖ് സൈനുല്‍ആബിദീന്‍ തങ്ങള്‍, ശൈഖ് അബ്ദുല്‍ഹകീം തങ്ങള്‍, ശൈഖ് അബൂബക്കര്‍ സഅദി, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, ശൈഖ് കുട്ടിഹസന്‍ മുസ്്‌ലിയാര്‍, ശൈഖ് എസ്എ മൗലവി, ശൈഖ് അബ്ദുറഹിമാന്‍ ഹാജി, ശൈഖ് അബ്ദുല്ല ഹാജി, ശൈഖ് ഹിദായത്തുല്ല മഹ്ബൂബി, സയ്യിദ് ആറ്റക്കോയ തങ്ങള്‍, റഫീഖ് ഹാജി, ഹനീഫ ഹാജി സംസാരിച്ചു. 

നേരത്തെ നടന്ന പ്രാഥമിക സെഷന്‍ ശൈഖ് സുലൈമാന്‍ ഹുദവി അഞ്ചച്ചവിടി ഉദ്ഘാടനം ചെയ്തു. ശൈഖ് പ്രൊഫ.കൊടുവള്ളി അബ്ദുല്‍ഖാദിര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശരീഫ് താമരശ്ശേരി, റശീദ് മാസ്റ്റര്‍ സംസാരിച്ചു.
Previous Post Next Post
3/TECH/col-right