പൂനൂരിന് ഉത്സവാന്തരീക്ഷം സമ്മാനിച്ച പുസ്തകമേള ഞായറാഴ്ച സമാപിക്കും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 22 February 2019

പൂനൂരിന് ഉത്സവാന്തരീക്ഷം സമ്മാനിച്ച പുസ്തകമേള ഞായറാഴ്ച സമാപിക്കും

പൂനൂർ:സാംസ്കാരിക ചരിത്രത്തിൽ പുതു അധ്യായം തുന്നിച്ചേർത്ത് അല സാഹിത്യ വേദി നടത്തുന്ന രണ്ടാമത് അക്ഷരോത്സവം പരിപാടിയുടെ മുഖ്യ ആകർഷണമായി പുസ്തകമേള.


ഡി സി ബുക്സ്, മാതൃഭൂമി, ഗ്രീൻ, ഒലീവ്, ലിപി ,വചനം, നിത്യാഞ്ജലി, നിയതം, അദർ ബുക്സ്, യുവത തുടങ്ങി കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ മേളയിൽ ലഭിക്കും.

കൂടാതെ ഇംഗ്ലീഷ് പുസ്തകങ്ങളും വിദ്യാർത്ഥികൾക്കുള്ള കഥകൾ, ഡ്രോയിംഗ്,വർക് ബുക്കുകളും ഡിക്ഷ്ണറികളും വിൽപ്പനക്കുണ്ട്.

പൂനൂർ ടൗണിൽ സാദാത്ത് സ്റ്റോഴ്സിന് പിറക് വശത്തുള്ള വിശാലമായ ഗ്രൗണ്ടിലാണ് ഇത്തവണ പുസ്തകമേളയും അനുബന്ധ പരിപാടികളും നടക്കുന്നത്. അക്ഷരോത്സവം 24 ന് ഞായറാഴ്ച സമാപിക്കും.

No comments:

Post a Comment

Post Bottom Ad

Nature