Trending

കരിപ്പൂർ പുതിയ ടെർമിനൽ:ഉ​ദ്ഘാടനം നാളെ (22-02-2019) ഉച്ചയ്ക്ക്

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ടെ​ർ​മി​ന​ൽ നാ​ളെ ഉ​ച്ച​‌യ്ക്ക് 12-ന് ​കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. 

 120 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ടെ​ർ​മി​ന​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 17,000 ച​തു​ര​ശ്ര അ​ടി​യി​ൽ ര​ണ്ടു നി​ല​ക​ളി​ല​ണ് ആ​ഗ​മ​ന ടെ​ർ​മി​ന​ൽ പ​ണി​തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ല​വി​ലെ ആ​ഗ​മ​ന ടെ​ർ​മി​ന​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​മാ​യി മാ​റും.




 അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഒ​രു മ​ണി​ക്കൂ​റി​ൽ 1527 യാ​ത്ര​ക്കാ​രെ ഉ​ൾ​കൊ​ള്ളാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ലോ​ഞ്ച്, പ്രാ​ർ​ഥാ​ന മു​റി, വി​സ ഓ​ണ്‍ അ​റൈ​വ​ൽ യാ​ത്ര​ക്കാ​ർ​ക്ക് മൂ​ന്നു കൗ​ണ്ട​റു​ക​ള​ട​ക്കം പു​തി​യ ടെ​ർ​മി​ന​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 

വി​സ​യി​ല്ലാ​തെ എ​ത്തി മ​ട​ക്കി അ​യ​ക്കേ​ണ്ട യാ​ത്ര​ക്കാ​രെ ത​മാ​സി​പ്പി​ക്കാ​ൻ ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റു​മു​ണ്ട്. വി​മാ​ന​ത്തി​ൽ നി​ന്ന് നേ​രി​ട്ട് ടെ​ർ​മി​ന​ലി​ലെ​ത്താ​ൻ മൂ​ന്നു എ​യ്റോ ബ്രി​ഡ്ജു​ക​ളാ​ണ് പു​തു​താ​യി സ്ഥാ​പി​ച്ച​ത്.


ഇ​തോ​ടെ എ​യ​റോ ബ്രി​ഡ്ജു​ക​ളു​ടെ എ​ണ്ണം ക​രി​പ്പൂ​രി​ൽ ആ​റാ​യി ഉ​യ​രും. യാ​ത്ര​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ബാ​ഗേ​ജു​ക​ൾ കൈ​പ്പ​റ്റാ​ൻ അ​ഞ്ച് എ​ക്സ​റേ മെ​ഷി​നു​ക​ളും ക​ണ്‍​വെ​യ​ർ ബെ​ൽ​റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ര​ണ്ടെ​ണ്ണ​മാ​ണു​ള​ള​ത്. എ​സ്ക​ലേ​റ്റു​ക​ൾ, മൂ​ന്ന് ലി​ഫ്റ​റു​ക​ൾ, 38 ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ, 15 ക​സ്റ്റം​സ് കൗ​ണ്ട​റു​ക​ളും പു​തി​യ ടെ​ർ​മി​ന​ലി​ലു​ണ്ട്. 

യാ​ത്ര​ക്കാ​രെ ദേ​ഹ​പ​രി​ശോ​ധ​ക്ക് ര​ണ്ട് ഡോ​ർ​ഫ്രൈം മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രെ​ണ്ണ​മാ​ണ് ക​രി​പ്പൂ​രി​ലു​ള്ള​ത്. ആ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഏ​റെ നേ​രം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​രു​നി​ല​ക​ളി​ലാ​യി സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​യി എ​ട്ട് ടോ​യ്‌ലറ്റ് ബ്ലോ​ക്കു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ടെ​ർ​മി​ന​ലി​ൽ കൗ​ണ്ട​റു​ക​ൾ അ​ട​ക്ക​മു​ള​ള പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​രാ​ർ ക​ന്പ​നി വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി​ക്ക് ക​ഴി​ഞ്ഞ മാ​സം കൈ​മാ​റി​യി​രു​ന്നു. പ​ഴ​യ ടെ​ർ​മി​ന​ലി​നോ​ട് ചേ​ർ​ത്താ​ണ് പു​തി​യ ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​ഇ​തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ടെ​ർ​മി​ന​ൽ ക​രി​പ്പൂ​രി​ലേ​താ​കും. 
Previous Post Next Post
3/TECH/col-right