പ്രിയ രക്ഷിതാവെ,
 

എളേറ്റിൽ ഫോക്കസ് കോച്ചിംഗ് സെന്റർ വിജയക്കുതിപ്പുമായി അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് എന്ന വിവരം താങ്കളെ അഭിമാനപൂർവ്വം അറിയിക്കുകയാണ്. 

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും വ്യക്തിത്വവികാസത്തിൽ ഊന്നിയ പഠന രീതിയിലൂടെയും സമാന്തര വിദ്യാഭ്യാസ രംഗത്ത് വേറിട്ട ഒരു വഴി വെട്ടിത്തെളിച്ച് ഫോക്കസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ് . 


ഈവർഷം മുതൽ പഠനത്തിൽ മുന്നോക്കം നിൽക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് NMMS പരീക്ഷക്കും പത്താം ക്ലാസ്  വിദ്യാർത്ഥികൾക്ക് NTSE പരീക്ഷക്കും LP/ UP  വിദ്യാർത്ഥികൾക്ക് LSS/USS പരീക്ഷകൾക്കും പ്രത്യേക പരിശീലന സൗകര്യം ഫോക്കസിൽ ഒരുക്കിയിട്ടുണ്ടെന്ന സന്തോഷ വാർത്ത അറിയിക്കുന്നു.

2020 ൽ SSLC എഴുതുന്നവർക്കായി Mission 2020 എന്ന പേരിലും 2021 ൽ പരീക്ഷ എഴുതുന്നവർക്കായി Mission 2021 എന്ന പേരിലും പ്രത്യേക പഠന പാക്കേജ് ഈ വർഷം നടപ്പിലാക്കാനാണ് തീരുമാനം. 


പ്രോജക്ടുകളുടെ ഭാഗമായി ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക രാത്രികാല തീവ്ര പരിശീലന ക്ലാസ് Mission 20-20 (Mission Twenty- Twenty) എന്ന പേരിൽ ഫെബ്രുവരി 21 (വ്യാഴാഴ്ച)ന് ആരംഭിക്കുകയാണ്.

താങ്കളുടെ കുട്ടി ഇപ്പോൾ എട്ട് ഒമ്പത് ക്ലാസുകളിൽ പഠിക്കുകയാണെങ്കിൽ ഫോക്കസ് ഓഫീസുമായി ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പ് വരുത്തുക


സ്നേഹപൂർവം
ഡയറക്ടർ,
ഫോക്കസ് എളേറ്റിൽ

ബന്ധപ്പെടേണ്ട നമ്പറുകൾ:
8589899769, 8606586268, 8589899801