Trending

ഡിസാസ്റ്റർ മാനേജ്മെൻറ്:ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു.

പൂനൂർ: ട്രോ​മാ​കെ​യ​ര്‍ കോ​ഴി​ക്കോ​ട്, ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെന്‍റ് ടീം ​കേ​ര​ള എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ സ​ന്ന​ദ്ധ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന ദു​ര​ന്ത നി​വാ​ര​ണ ദ്വി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പി​ന് ക​ട്ടി​പ്പാ​റ കാ​രു​ണ്യ​തീ​രം കാ​മ്പ​സി​ല്‍ തു​ട​ക്ക​മാ​യി. 




ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ല്‍ സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന്‍റെ പ്ര​സ​ക്തി​ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ പ്രാ​പ്ത​രാ​ക്കു​കയാണ് ക്യാ​മ്പി​ന്‍റെ ല​ക്ഷ്യം. 

ട്രോ​മാ കെ​യ​ര്‍ പ്ര​സി​ഡ​ന്‍റ് സി.​എം. പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​അ​ബ​ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

ട്രോ​മാ​കെ​യ​ര്‍ സെ​ക്ര​ട്ട​റി കെ. ​രാ​ജ​ഗോ​പാ​ല്‍, ഭാ​ര​ത് സ്‌​കൗ​ട്ട് ആ​ൻഡ് ഗൈ​ഡ് ല​ക്ഷ്വ​ദ്വീ​പ് - കേ​ര​ള ക​മ്മീ​ഷ​ണ​ര്‍ ബ​ഷീ​ര്‍ വാ​ഴ​ക്കാ​ട്, നൗ​ഫ​ല്‍ കു​ഞ്ഞോ​ത്ത്, വ​ഹാ​ബ് വ​ട്ടോ​ളി, താ​മ​ര​ശേ​രി എ​സ്‌​ഐ സാ​യൂ​ജ് കു​മാ​ര്‍, ഷം​സു​ദ്ദീ​ന്‍ എ​ക​രൂ​ല്‍, എം.​പി.​ മു​ഹ​മ്മ​ദ് സ​നീം, സി.​കെ.​എ.​ഷ​മീ​ര്‍ ബാ​വ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ന്‍​ഡി​എ​ഫ് റി​ട്ട. ക​മാ​ൻഡ​ര്‍ ദീ​പ​ക് ദേ​വ്, ബേ​ബി മെ​മ്മോ​റി​യ​ല്‍ ആശുപത്രി എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫാ​ബി​ത് മൊ​യ്തീ​ന്‍, എ​ച്ച്ആ​ര്‍ ട്രെയി​ന​ര്‍ പി. ​ഹേ​മ​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സെടുത്തു. 

നാളെ വൈ​കു​ന്നേ​രം പ​രി​ശീ​ല​നം സ​മാ​പി​ക്കും. ബി​ല്‍​ഡിം​ഗ് റെ​സ്‌​ക്യൂ, വാ​ട്ട​ര്‍ റെ​സ്‌​ക്യൂ, ഫ​യ​ര്‍ റെ​സ്‌​ക്യൂ, ഫ​യ​ര്‍ ഫൈ​റ്റിം​ഗ്, ഫ​സ്റ്റ് എ​യി​ഡ്, റ​സ്‌​ക്യൂ ടെ​ക്‌​നി​ക്, നേ​തൃ​ത്വ ഗു​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.

Previous Post Next Post
3/TECH/col-right