Trending

അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഇനിയും പേര് ചേർക്കാൻ അവസരം

2019ലെ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. സംസ്ഥാനത്ത് 2,54,08,711 വോട്ടർമാരാണ് അന്തിമവോട്ടർ പട്ടികപ്രകാരമുള്ളത്. ഇതിൽ 1,31,11,189 പേർ വനിതകളും 1,22,97,403 പേർ പുരുഷൻമാരുമാണ്. 1.37 ശതമാനം വോട്ടർമാരാണ് സംസ്ഥാനത്ത് വർധിച്ചത്.

ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ് -30,47,923 പേർ. തൊട്ടുപിന്നിലുള്ള തിരുവനന്തപുരം ജില്ലയിൽ 26,54,470 പേരാണുള്ളത്.
എറ്റവും കൂടുതൽ വനിതാ വോട്ടർമാരുള്ള ജില്ലയും മലപ്പുറമാണ്. 15,26,826 പേർ. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 13,95,804 വനിതകളാണ് പട്ടികയിൽ ഉള്ളത്.



119 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണ് പുതുക്കിയ വോട്ടർപട്ടികയിലുള്ളത്. 2018നുമുമ്പ് ഈ വിഭാഗത്തിൽ ആരും പേരു ചേർത്തിരുന്നില്ല. കഴിഞ്ഞവർഷം 18 പേരുണ്ടായിരുന്നതാണ് ഇപ്പോൾ 119 ആയി ഉയർന്നത്.
കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരമാണ് -41 പേർ. തൊട്ടുപിന്നിൽ യഥാക്രമം തൃശൂരൂം (21), കോഴിക്കോടും (15) ആണ്.

വോട്ടർപട്ടികയിൽ പ്രവാസികളുടെ എണ്ണം 66,584 ആണ്. 43,339 പേരുടെ വർധനവുണ്ട്. കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കോഴിക്കോട്ടാണ്- 22,241 പേർ. രണ്ടാംസ്ഥാനത്തുള്ള മലപ്പുറത്ത് 15,298 പേരും മൂന്നാംസ്ഥാനത്തുള്ള കണ്ണൂരിൽ 11,060 പേരുമാണുള്ളത്.


യുവവോട്ടർമാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനവുണ്ട്. 2,61,780 പേരെ പുതുതായി പട്ടികയിൽ ചേർക്കാനായി. കൂടുതൽ യുവ വോട്ടർമാർ മലപ്പുറത്താണ്. (46,700). കോഴിക്കോടും (33,027) തൃശൂരുമാണ് (23,789) തൊട്ടുപിന്നിൽ.


സംസ്ഥാനത്ത് ഇപ്പോൾ 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. നേരത്തെയിത് 24,460 എണ്ണമായിരുന്നു.

അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. വോട്ടർമാരുടെ സഹായത്തിന് ജില്ലാതലത്തിൽ 1950 എന്ന ടോൾ ഫ്രീ നമ്പരും സി.ഇ.ഒ ഓഫീസിൽ 18004251965 എന്ന ടോൾ ഫ്രീ നമ്പരും പ്രവർത്തിക്കുന്നുണ്ട്. വോട്ടർപട്ടികയും വിശദാംശങ്ങളും www.ceo.kerala.gov.in ൽ ലഭിക്കും.



🌐 പുതിയ ഇലക്ഷൻ ഐഡന്റിറ്റി കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

🌐 ലോക്സഭാ ഇലക്ഷന് നാമനിർദേശ പത്രിക പിന് വലിക്കേണ്ട അവസാന തിയതിയുടെ തലേന്ന് വരെ ഓൺലൈനായി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാം.

🌐 കേരള സർക്കാരിന് കീഴിലുള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങൾ വഴിയും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാം.

🌐 കൂടുതൽ വിവരങ്ങൾക്ക് www.nvsp.in വെൺസൈറ്റ് സന്ദർശിക്കുകയോ തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യുക.

🌐 വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടോയെന്ന് ഉറപ്പു വരുത്തുക.

🌐 സമ്മതിദാനം നിങ്ങളുടെ അവകാശം.


വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനായുള്ള സൈറ്റ് തുറന്നിട്ടുണ്ട് ..... വളരെ എളുപ്പത്തിൽ ആർക്കും ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വോട്ടർസലിസ്റ്റിൽ ഒരാളുടെ പേര് ചേർക്കാവുന്നതാണ് ..... അതിനായി ചെയ്യേണ്ടത്.....

1 . വോട്ടറുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുക്കുക ...

2  വയസ്സ് തെളിയിക്കുന്നതിനായി

   (എ) Birth Certificate/ marksheet of class 10      or 8 or 5
          
   (ബി) . PAN card

  (സി). driving license

  (ഡി)  .Aadhar letter issuded by UIDAI 

   (ഇ)    ഇന്ത്യൻ  പാസ്പോർട്ട്

ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ സ്മാർട്ട് ഫോണിൽ എടുക്കുക ( 2 mb ൽ താഴെ )

3 . അഡ്രെസ്സ്  തെളിയിക്കുന്നതിനായി

(എ) ഇന്ത്യൻ പാസ്പോര്ട്ട്
(ബി) ഡ്രൈവിംഗ് ലൈസൻസ്
(സി) ബാങ്ക്/കിസാൻ/പോസ്റ്റോഫീസ് /കറന്റ് പാസ്ബുക്ക്
(ഡി ) റേഷൻ കാർഡ്
(ഇ) ഇൻകം ടാക്സ് അസ്സെസ്സ്മെന്റ് ഓർഡർ
(എഫ്) റെന്റ്  എഗ്രിമെന്റ്
(ജി) വാട്ടർ ബില്ല്
(എച് ) ടെലിഫോൺ ബില്ല്
(ഐ )ഇലെക്ട്രിസിറ്റി ബില്ല്

ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ സ്മാർട്ട് ഫോണിൽ എടുക്കുക

www.nsvp.in   എന്ന  സൈറ്റ് ഓപ്പൺ ചെയ്യുക

അതിൽ  Apply online for registration of new voter/due to shifting from AC എന്നത് തിരഞ്ഞെടുക്കുക

ഭാഷ തിരഞ്ഞെടുക്കുക

ശേഷമുള്ള കോളം  പൂരിപ്പിക്കുക

ഫോട്ടോ ,  വയസ്സ്  അഡ്രെസ്സ്  എന്നിവ തെളിയിക്കാനുള്ള സെർട്ടിഫിക്കറ്റിന്റെ  ഫോട്ടോ അതാത് കോളത്തിൽ അപ്‌ലോഡ് ചെയ്യുക ..... എല്ലാം ഫിൽ ചെയ്ത ശേഷം സെൻറ് ചെയ്യുക ....

മറുപടി  ആയി ലഭിക്കുന്ന   രെജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ചു വയ്ക്കുക. Kerala Revenue Department(Election wing)



 



Previous Post Next Post
3/TECH/col-right