Trending

ദേശീയ പണിമുടക്കിനോടും ‘നോ’ പറഞ്ഞ് വ്യാപാരിവ്യവസായി ഏകോപനസമിതി

ഹര്‍ത്താലിന് കട അടയ്ക്കില്ലെന്നു പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപനസമിതി പണിമുടക്കിനോടും ‘നോ’ പറയുന്നു. ഈ മാസം എട്ട്,ഒമ്പത് തീയതികളില്‍ സംയുക്തതൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി വ്യക്തമാക്കിയിരിക്കുകയാണ്.



എട്ട്,ഒമ്പത് തീയതികളില്‍ നടക്കുന്ന പണിമുടക്കിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇത് ഹര്‍ത്താല്‍ ആക്കി മാറ്റരുത്. ഇനിയൊരു ഹര്‍ത്താല്‍ താങ്ങാനുള്ള കഴിവ് വ്യാപാരികള്‍ക്കില്ല. അന്നേദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമെന്നും അവര്‍ പറഞ്ഞു.

 ഹര്‍ത്താല്‍ ദിവസം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

വ്യാപാരികള്‍ക്ക് ഹര്‍ത്താലിനിടെയുണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി. ഹര്‍ത്താലിന് തലേന്നു നടന്ന ആക്രമങ്ങളിലും വ്യാപാരികള്‍ക്ക് ഭീമമായ നഷ്ടമുണ്ടായി. 


ഹര്‍ത്താലില്‍ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. ഹര്‍ത്താലില്‍ ആക്രമണം നടത്തിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസിറുദ്ദീന്‍ വ്യക്തമാക്കി.

Previous Post Next Post
3/TECH/col-right