പൂനൂരിൽ മദ്യവേട്ട:51 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 30 January 2019

പൂനൂരിൽ മദ്യവേട്ട:51 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

പൂനൂര്‍: കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യ ശേഖരം താമരശ്ശേരി എക്‌സൈസ് പിടികൂടി. കൂരാച്ചുണ്ട് അത്തിയോടി തൊണ്ടനാല്‍ വീട്ടില്‍ ജിങ്കോ ശരത്തിനെ(37)യാണ് 51 കുപ്പി വിദേശ മദ്യവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 


പൂനൂരില്‍ നടന്ന വാഹന പരിശോധനയിലാണ് കോഴിക്കോട്ടെ വിവിധ വിദേശ മദ്യ ശാപ്പുകളില്‍ നിന്നും വാങ്ങിയ വിദേശ മദ്യം കെ എല്‍ 56 ഇ 2262 നമ്പര്‍ നാനോ കാറില്‍ കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടിച്ചെടുത്തത്. 


കാറില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. തലയാട് മേഖലയിലാണ് പ്രധാനമായും വിദേശ മദ്യം കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത്. 

താമരേശ്ശരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഇര്‍ഷാദ്, എന്‍ പി വിവേക്, കെ ജി ജിനീഷ്, വി ആര്‍ അശ്വന്ത്, പി ശ്രീരാജ്, ടി വി നൗഷീര്‍, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം പിടികൂടിയത്.

 

No comments:

Post a Comment

Post Bottom Ad

Nature