Trending

വാർത്തകൾ ഒറ്റനോട്ടത്തിൽ

📲  പ്ര​വാ​സി പ്ര​തി​ഷേ​ധ സം​ഗ​മം ഇ​ന്ന്

കോ​ഴി​ക്കോ​ട്: ഇ​ന്ധ​ന നി​കു​തി ഇ​ള​വ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ്ര​വാ​സി ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വാ​സി പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ം. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. 


ക​രി​പ്പൂ​ര്‍ പൊ​തു​മേ​ഖ​ല എ​യ​ര്‍​പോ​ര്‍​ട്ടി​നെ അ​വ​ഗ​ണി​ക്കു​ന്ന​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. ക​രി​പ്പൂ​രി​നെ ര​ക്ഷി​ക്കാ​നും പ്ര​വാ​സി​ക​ള്‍​ക്ക് അ​നു​ഗ്ര​ഹ​മാ​യി തീ​രേ​ണ്ട മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​നും നോ​ര്‍​ക്ക സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.സം​ഗ​മം മു​സ്ലീം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

 📲 ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ എ​ന്‍​സി​ഡി വി​ഭാ​ഗം കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ജീ​വി​ത ശൈ​ലി രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ത്തി

 ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക്യാ​ന്പി​ല്‍ ജീ​വ​ന​ക്കാ​രു​ടെ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍​ദം, ബി​എം​ഐ എ​ന്നി​വ പ​രി​ശോ​ധി​ച്ച്‌ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ന​ല്‍​കി. ഡ​യ​റ്റീ​ഷ്യ​ന്‍, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ നി​ത്യ​ജീ​വി​ത​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട ഭ​ക്ഷ​ണ ക്ര​മം, വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, രോ​ഗ​ങ്ങ​ളെ നേ​രി​ടേ​ണ്ട രീ​തി എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ വി​ശ​ദീ​ക​രി​ച്ചു.ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി ജ​യ​ശ്രീ, എ​ന്‍​സി‌​ഡി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്.​എ​ന്‍. ര​വി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

📲 കുരിക്കൾ തൊടുക-പുഴക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

കൊടുവള്ളി:  എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ടാറിങ് നടത്തിയ കിഴക്കോത്ത് കുരിക്കൾ തൊടുക-പുഴക്കടവ് റോഡ് കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.കെ.എ. ജബ്ബാർ അധ്യക്ഷനായി. ഗീത വെള്ളിലാട്ട് പൊയിൽ, കെ.ടി. ജബ്ബാർ, കെ.ടി. അസീസ് മുസ്‌ല്യാർ, പി.ടി. ഭാസ്കരൻ, കെ.ടി. ശരീഫ്, കെ.ടി. ഇബ്രാഹിംകുട്ടി, എ.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു

📲 ഇസ്‌ലാമിക് ട്യൂട്ടോറിയൽ

കൊടുവള്ളി: ഖുർആൻ പഠനം, ചരിത്ര പഠനം, അനുഷ്ഠാനം, സംസ്കാരം, പ്രാർഥനകൾ എന്നിവ ഉൾപ്പെടുത്തി നാഗാളികാവ് ഇസ്‌ലാഹി മസ്ജിദിൽ ഇസ്‌ലാമിക് ട്യൂട്ടോറിയൽ ആരംഭിച്ചു. കെ.എൻ.എം. മർക്കസുദ്ദഅ്‌വ സംസ്ഥാന കൗൺസിലർ എം.കെ. പോക്കർ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ.സി. മുഹമ്മദ് അധ്യക്ഷനായി.

📲 കുടുംബസംഗമം നടത്തി

താമരശ്ശേരി: താമരശ്ശേരി കോവിലകം റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ രണ്ടാംവാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി മുഖ്യാതിഥിയായി.പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡംഗം കെ. സരസ്വതി, കെ.സി. രവീന്ദ്രൻ, ജോസഫ് മാത്യു, എം.പി. മജീദ്, ഗിരീഷ് ജോൺ, സെക്രട്ടറി സണ്ണി മാത്യു, ട്രഷറർ പി. സുകുമാരൻ, വൈസ് പ്രസിഡന്റ് സി. സുകുമാരൻ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയുമുണ്ടായി.

📲 ആരോഗ്യജാഗ്രതാ പദ്ധതി ആരംഭിച്ചു

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആരോഗ്യജാഗ്രതാപദ്ധതി തുടങ്ങി. പകർച്ചവ്യാധികൾക്കെതിരേയുള്ള പ്രതിദിന പ്രതിരോധം പരിപാടിയാണ് ആരോഗ്യജാഗ്രത. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അധ്യക്ഷനായി. സുഹറ മുസ്തഫ, കെ.ആർ. ഗോപാലൻ, റംല ചോലക്കൽ, ഹാജിറ കമ്മിയിൽ, സ്മിതാ ബാബു, ഡോ. സിൽവിയ, സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു.

📲 കെ​എ​സ്ടി​സി സം​സ്ഥാ​ന​ സ​മ്മേ​ള​നം കോ​ഴി​ക്കോ​ട്

കോ​ഴി​ക്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്‌​സ് സെ​ന്‍റ​ര്‍(​കെ​എ​സ്ടി​സി) 35-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തി​യതി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അറിയിച്ചു. ഒ​ന്നി​ന് രാ​വി​ലെ 10 ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​യ് ബി. ​ജോ​ണ്‍ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍ ന​ട​ക്കും. ‌ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ല്‍​ജെ​ഡി ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ഷെ​യ്ഖ് പി. ​ഹാ​രി​സും വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം മു​ന്‍​മ​ന്ത്രി കെ.​പി.മോ​ഹ​ന​നും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സി.​കെ. നാ​ണു എം​എ​ല്‍​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.

📲 കെ​എ​ച്ച്‌എ​സ്ടി​യു താ​മ​ര​ശേ​രി‌ സ​ബ് ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു

താ​മ​ര​ശേ​രി: ബ​ഹു​സ്വ​ര രാ​ഷ്ട്രം മാ​ന​വി​ക അ​ധ്യാ​പ​നം എ​ന്ന പ്ര​മേ​യ​ത്തി​ല്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​എ​ച്ച്‌എ​സ്ടി​യു) താ​മ​ര​ശേ​രി സ​ബ് ജി​ല്ലാ സ​മ്മേ​ള​നം പു​തു​പ്പാ​ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ​മാ​പി​ച്ചു. ഖാ​ദ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​ശാ​സ്ത്രീ​യ​വും പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ര്‍​ക്കു​ന്ന​താ​ണെ​ന്നും സ​മ്മേ​ള​നം വി​ല​യി​രു​ത്തി.
വ്യ​വ​സ്ഥാ​പി​ത​മാ​യി ന​ട​ന്നു വ​രു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മേ​ഖ​ല​യെ വി​ക​ല​മാ​ക്കാ​നു​ള്ള ഗൂ​ഢ​മാ​യ ശ്ര​മ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ വി.​ഡി.ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലീം അ​ല്‍​ത്താ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


📲 ഷട്ടര്‍ ഉയര്‍ത്തിയത് കൈകൊണ്ട്

പേ​രാ​മ്പ്ര: ഇ​ന്ന​ലെ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി ക​നാ​ല്‍ രാ​വി​ലെ എ​ട്ടി​ന് തു​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​ക്കു ത​ന്നെ പൂ​ജാ​രി​യെ അ​ത്തോ​ളി​യി​ല്‍ നി​ന്നെ​ത്തി​ച്ചു പൂ​ജ ന​ട​ത്തി. പ​ക്ഷെ, ഡാ​മി​ലെ വെ​ള്ളം ഒ​ഴു​ക​ണ​മെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്തു​ള്ള ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്ത​ണം.
ഇ​തി​നു മ​നു​ഷ്യ പ്രയ​ത്നം വേ​ണം. സി​എ​ല്‍​ആ​ര്‍ തൊ​ഴി​ലാ​ളി​ക​ളാ​യ ആ​റു പേ​ര്‍ കൈ​കൊ​ണ്ട് ച​ക്രം തി​രി​ച്ചാ​ണു ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​ത് സ്ഥാ​പി​ച്ച​ത് പി​രി​വെ​ട്ടു​ള്ള ഇ​രു​മ്ബു​ദ​ണ്ഡി​ലാ​ണ്. ഇ​രു​മ്ബു ച​ക്രം 56 പ്രാ​വ​ശ്യം ക​റ​ക്കി​യാ​ലെ ഒ​രു പി​രി ക​ട​ന്നു കി​ട്ടു​ക​യു​ള്ളു.ഇ​തി​ന​നു​സ​രി​ച്ചാ​ണു ഷ​ട്ട​ര്‍ ഉ​യ​രു​ക. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ഷ​ട്ട​റി​ന്‍റെ ഒ​രു ഭാ​ഗം ഉ​യ​ര്‍​ന്നും മ​റു ഭാ​ഗം താ​ഴ്ന്നും ലെ​വ​ലി​ല്ലാ​ത്ത നി​ല​യി​ലാ​ണ്. 9.40 ഓ​ടെ​യാ​ണു ഷ​ട്ട​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്.
ഇ​ത് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണു എ​ക്സി. എ​ന്‍​ജി​നിയ​റെ​ത്തി ഒ​മ്ബ​തേ മു​ക്കാ​ലി​നു ഡാ​മി​നു​ള്ളി​ലെ ക​നാ​ല്‍ ഷ​ട്ട​ര്‍ തു​റ​ന്ന​ത്. മ​നു​ഷ്യ പ്ര​യ​ത്ന​മൊ​ഴി​വാ​ക്കാ​ന്‍ ക​നാ​ല്‍ ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തു​ന്ന​തി​നു മോ​ട്ടോ​ര്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു 50 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്

📲 വെ​ള്ള​ക്ക​രം; ഇ​ള​വ് ന​ല്‍​കു​ന്നു

പേ​രാ​മ്പ്ര: കേ​ര​ള ജ​ല അ​ഥോ​റി​ടറ്റിയുടെ പേ​രാ​മ്ബ പി​എ​ച്ച്‌ സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന ഗാ​ര്‍​ഹിക ക​ണ​ക്ഷ​നി​ലെ ദാ​രി​ദ്ര രേ​ഖ​യ്ക്ക് താ​ഴെ വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ 2019ലെ ​വെ​ള്ള​ക്ക​രം ഇ​ള​വ് ചെ​യ്ത് ന​ല്‍​കു​ന്ന​തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 31-നകം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം പേ​രാ​മ്ബ്ര സ​ബ്ബ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കമമെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.
വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടേണ്ട ​ഫോ​ണ്‍ ന​മ്ബ​റു​ക​ള്‍-്‍ . 0496 2610608, 9809936566.

📲 തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍

താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പു​റം വാ​ര്‍​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ എ​ന്‍​ഡി​എ ജി​ല്ലാ ക​ണ്‍​വീ​ന​റും ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഗി​രി പാ​മ്പനാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ഗി​രീ​ഷ് തേ​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍​ത്ഥി സു​ധീ​ര്‍​ബാ​ബു​വി​നെ പി.​കെ. ദാ​മോ​ദ​ര​ന്‍ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി.
ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന്‍ ക​ട്ടി​പ്പാ​റ, ബി​ഡി​ജെ​എ​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​കെ. അ​പ്പു​ക്കു​ട്ട​ന്‍, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.ശി​വ​ദാ​സ​ന്‍, ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വ​ത്സ​ല ക​ന​ക​ദാ​സ്, സ്ഥാ​നാ​ര്‍​ത്ഥി സു​ധീ​ര്‍ ബാ​ബു, കെ. ​ശ​ശി​ധ​ര​ന്‍, ഇ. ​കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഗി​രീ​ഷ് തേ​വ​ള്ളി ( ചെ​യ​ര്‍​മാ​ന്‍), കെ.​ശ​ശി​ധ​ര​ന്‍ (ജ​ന.ക​ണ്‍​വീ​ന​ര്‍), കെ. ​ബൈ​ജു(​ക​ണ്‍​വീ​ന​ര്‍), ഇ.​കൃ​ഷ്ണ​പ്ര​സാ​ദ്(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

📲 മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി

കോ​ഴി​ക്കോ​ട് : കെ​ട്ടി​ട​ത്തി​ലെ മാ​ലി​ന്യ​ത്തി​നു തീ​പി​ട​ിച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പാ​ള​യം മൊ​യ്തീ​ന്‍ പള്ളിക്ക് എ​തി​ര്‍വ​ശ​ത്തെ പാ​ര്‍​ക്കോ ബി​ല്‍​ഡിം​ഗി​ന്‍റെ ടെ​റ​സി​ല്‍ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​ തീ ​പി​ടി​ച്ച​ത്. കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രുംചേര്‍ന്ന് തീ ​അ​ണ​യ്ച്ചു.
ബീ​ച്ച്‌ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ​നോ​ത്ത് അ​ജി​ത് കു​മാ​ര്‍, ലീ​ ഡിംഗ് ഫ​യ​ര്‍​മാ​ന്‍ സ​ദാ​ന​ന്ദ​ന്‍ കൊ​ള​ക്കാ​ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്.
Previous Post Next Post
3/TECH/col-right