നരിക്കുനി: അങ്ങാടിയിൽ വർധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യത്തിനെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അങ്ങാടിയിലെ പ്രധാനകേന്ദ്രങ്ങളിൽ സി.സി.ടി.വി. സ്ഥാപിക്കണമെന്നും നരിക്കുനി റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. 


വർധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന് ഉപയോഗത്തിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു.വാർഡംഗം വി. ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. 

നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെന്റർ എച്ച.് ഐ. ശ്രീജിത്ത്, റീജാ സന്തോഷ് എന്നിവർ ക്ലാസെടുത്തു. ഒ. മുഹമ്മദ്, വി. പി. ഉമ്മർ, നൗഷാദ് നരിക്കുനി എന്നിവർ സംസാരിച്ചു.