Trending

അഷ്റഫ് കൂട്ടായ്മ’ കുടുംബസംഗമം നടത്തി

കൊടുവള്ളി:കൊടുവള്ളി മണ്ഡലത്തിലെ അഷ്റഫ് എന്ന പേരുള്ളവരുടെ കൂട്ടായ്മ സംഘടിപ്പിച്ച കുടുംബസംഗമം ഓമശ്ശേരി പുത്തൂരിൽ നടന്നു. കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 



കേരള സാംസ്കാരിക പരിഷത്ത് മഹാത്മജി മാധ്യമ പുരസ്കാരം ലഭിച്ച അഷ്റഫ് വാവാടിനെയും, ഖുർആൻ മന:പാഠമാക്കിയ മുഹമ്മദ് സഫ് വാനേയും പരിപാടിയിൽ എം.എൽ.എ. ഉപഹാരം നൽകി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ഒ.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് കളത്തിങ്ങൽ പാറ അഷ്റഫ്, സെക്രട്ടറി മലരിക്കൽ അഷ്റഫ് ,ട്രഷറർ ഐ.പി.അഷ്റഫ്, ജില്ലാ പ്രസിഡന്റ് അഷ്റഫ് മുത്തേടം, കുടുക്കിൽ അഷ്റഫ് ,കെ.വി.അഷ്റഫ് ,അഷ്‌റഫ് പാലവയൽ, അഷ്റഫ് കോ
ര ങ്ങാട്, അഷ്റഫ് കേച്ചേരി, അഷ്റഫ് പുതുമ, അഷ്ററഫ് നാറാത്ത് സംസാരിച്ചു. 

 




മണ്ഡലം സെക്രട്ടറി വി.പി.അഷ്റഫ് പി.സി.മുക്ക് സ്വാഗതവും, മണ്ഢലം ട്രഷറർ അഷ്റഫ് റൊയാഡ് നന്ദിയും പറഞ്ഞു.

മോട്ടിവേഷൻ ക്ലാസിന് മജീദ് മൂത്തേടം നേതൃത്വം നൽകി. അഷ്റഫ് കൊടുവള്ളിയുടെ നേതൃത്വത്തിൽ ഗാനവിരുന്നും, കുട്ടികളുടെ കലാപരിപാടികളും നടന്നു.


Previous Post Next Post
3/TECH/col-right