കോഴിക്കോട്: സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.
പേരാമ്പ്രയിൽ പള്ളിയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കി ലിട്ട പോസ്റ്റിന്റെ പേരിൽ കേസെടുത്ത പോലീസ് നടപടിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പള്ളിക്ക് നേരെ കല്ലെറിഞ്ഞതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് നജീബിനെതിരേ കേസ് എടുത്തത്.
നജീബിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പരാമർശമില്ലെന്നിരിക്കെ അത്തരത്തിൽ കേസ് രജിസ്റ്റർ ചെയ്തത് പ്രതികാരനടപടിയുടെ ഭാഗമാണ്.നിരവധി കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം.ജിജേഷിന്റെ പരാതി പരിഗണിച്ചാണ് പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടല്‍ സംഭവത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജന് പോലീസിന് നിർദേശം നല്കുന്ന സ്ഥിതിയാണുള്ളത്. ജയരാജൻ നേരിട്ട് ഇടപെട്ടതിനാലാണ് പേരാമ്പ്രയിൽ പള്ളിയ്ക്ക് കല്ലെറിഞ്ഞ സംഭവത്തിലെ ബാക്കിയുള്ള പ്രതികളുടെ അറസ്റ്റ് നടക്കാതിരിക്കുന്നത്.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് മുസ്ലീംലീഗ് മാർച്ച് സംഘടിപ്പിക്കുമെന്ന് പി.കെ.ഫിറോസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നജീബ് കാന്തപുരം, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ
എന്നിവർ പങ്കെടുത്തു.

Tags:
KOZHIKODE